ഒരാൾക്ക് ഒരു പദവി സ്വാഗതാർഹം; ഏത് വേണമെന്ന് പാർട്ടിയെ അറിയിക്കും -സുധാകരൻ
text_fieldsകണ്ണൂർ: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി എന്നത് നടപ്പാക്കിയാൽ പാർട്ടി പദവിയിൽ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന ് കോൺഗ്രസ് വർക്കിങ് പ്രസിഡൻറും പാർലമെൻറ് അംഗവുമായ കെ. സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ സംബന്ധിച്ച് പാർട്ടി പദവിയാണ് വലുത്. അത് മുന്നേ പറഞ്ഞിട്ടുള്ളതാണ്. ഒരാൾക്ക് ഒരു പദവി എന്ന ആശയത്തോട് എതിർപ്പില്ല. ഒരാൾക്ക് ഒരു പദവി എന്നത് നടപ്പാക്കുകയാണെങ്കിൽ ഏതുപദവിയിൽ തുടരണമെന്നതിൽ എെൻറ നിലപാട് പാർട്ടിയെ അറിയിക്കും.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളില്ല. ഭിന്നാഭിപ്രായം കോൺഗ്രസിൽ സ്വാഭാവികമാണ്. കോൺഗ്രസ് എല്ലാകാലത്തും അങ്ങനെയാണ്. ചർച്ചകൾക്കൊടുവിൽ എല്ലാകാര്യത്തിലും തീരുമാനമാകുമെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.