ഗവര്‍ണര്‍ മാത്രമല്ല, കേരളവും തലതാഴ്ത്തി -സുധാകരന്
text_fieldsതിരുവനന്തപുരം: സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ് ചാന്‍സലര്‍മാരെയും അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാറിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിന് മുന്നില്‍ തലകുനിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി.
വെളിയില്‍നിന്ന് ആരോ സര്‍വകലാശാലയുടെ കാര്യങ്ങളില്‍ ഇടപെട്ടുവെന്ന ചാന്‍സലറുടെ വെളിപ്പെടുത്തല്‍ അതിഗുരുതരമാണ്. ചാന്‍സലറുടെ നിര്‍ദേശം അട്ടിമറിക്കാന്‍ കഴിവുള്ള അതിശക്തന്‍ ആരാണെന്ന് ഗവര്‍ണര്‍തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി സംശയനിഴലിലായതിനാല്‍ അദ്ദേഹവും നിലപാട് വ്യക്തമാക്കേണ്ടി വരും.
പ്രഗല്ഭർ ഇരുന്ന കേരള സര്‍വകലാശാല വി.സിയുടെ കസേരയിലാണ് നാലക്ഷരം കൂട്ടിയെഴുതാന്‍ കഴിവില്ലാത്തയാളെ എൽ.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചതെന്നും അദ്ദേഹം. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

