Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനെ ഒറ്റിക്കൊടുത്ത യൂദാസാണ് അനിൽ ആന്‍റണി -കെ. സുധാകരൻ

text_fields
bookmark_border
പിതാവിനെ ഒറ്റിക്കൊടുത്ത യൂദാസാണ് അനിൽ ആന്‍റണി -കെ. സുധാകരൻ
cancel

കോഴിക്കോട്: സ്വന്തം പിതാവിനെ ഒറ്റിക്കൊടുത്ത യൂദാസാണ് അനിൽ ആന്‍റണിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. എ.കെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബി.ജെ.പിയിൽ ചേർന്നതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.

ഇന്ന് പെസഹയാണ്. 30 വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്‍റെ ദിവസമാണ്. ആ കൂട്ടത്തിൽ ഒന്നാണിത്. അനിൽ ആന്റണി എ.കെ ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് കോൺഗ്രസ് പാർട്ടിക്ക് ആരുമല്ലെന്നും സുധാകരൻ പ്രതികരിച്ചു.

അനിൽ ആന്‍റണി ചെന്ന് ചേരേണ്ട ഇടം ബി.ജെ.പി തന്നെയാണ് -ഷാഫി പറമ്പിൽ

വർഗീയ, വിഭാഗീയ, ജനാധിപത്യവിരുദ്ധ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നയാളെ കോൺഗ്രസിന് പേറിനടക്കാൻ കഴിയില്ലെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. നരേന്ദ്ര മോദിയെ വിമർശിച്ചാൽ അത് മൊത്തം ഇന്ത്യൻ ദേശീയതക്കെതിരായിട്ടുള്ള വിമർശനമായി നോക്കിക്കാണുന്ന ആളെ കോൺഗ്രസിന്‍റെ ലേബലിൽ കൊണ്ടുനടക്കാൻ കഴിയില്ല. വിഭാഗീയ പ്രവണതകൾ മനസ്സിലുള്ളവർ ചെന്ന് ചേരേണ്ട ഇടം ബി.ജെ.പി തന്നെയാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Sudhakaran about Anil Antony joining bjp
Next Story