സുധാകരന് ഇടഞ്ഞുതന്നെ; നേതൃമാറ്റം തല്‍ക്കാലമില്ല
text_fieldsതിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കടുത്ത അതൃപ്തി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചതിന് പിന്നാലെ, നേതൃമാറ്റ ചർച്ചയിൽനിന്ന് തല്ക്കാലം പിന്‍വലിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം തല്ക്കാലം പരിഗണനയിലില്ലെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സുധാകരനെ അറിയിച്ചു.
തന്നെ ഇരുട്ടില്‍ നിര്‍ത്തി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നേതൃമാറ്റ വിഷയത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതില്‍ സുധാകരന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. തന്റെ സമ്മതമില്ലാതെ പദവിയില്‍നിന്ന് മാറ്റിയാൽ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരന് നല്‍കിയതായാണ് സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ളവരോട് സുധാകരന് കഴിഞ്ഞ ദിവസം അതൃപ്തി സൂചിപ്പിച്ചിരുന്നു. ശനിയാഴ്ച മലയോരയാത്രയുടെ ഭാഗമായി ഒരുമിച്ചുകാണാമെന്ന സമീപനമാണ് കെ.സി. വേണുഗോപാല്‍ സ്വീകരിച്ചതത്രെ.
തന്റെ പേര് വലിച്ചിഴക്കേണ്ടെന്നും മുതിര്‍ന്ന നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാനാണ് കെ.സി. വേണുഗോപാല്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചിരുന്നത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. തുടര്‍ന്നാണ് അതൃപ്തിയുമായി സുധാകരന് രംഗത്തെത്തിയത്.സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കടുത്ത അതൃപ്തി ഹൈക്കമാന്‍ഡ് പ്രതിനിധികളെ അറിയിച്ചതിന് പിന്നാലെ, നേതൃമാറ്റ ചർച്ചയിൽനിന്ന് തല്ക്കാലം പിന്‍വലിഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം തല്ക്കാലം പരിഗണനയിലില്ലെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ സുധാകരനെ അറിയിച്ചു.
തന്നെ ഇരുട്ടില്‍ നിര്‍ത്തി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, നേതൃമാറ്റ വിഷയത്തില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയതില്‍ സുധാകരന് കടുത്ത അതൃപ്തി രേഖപ്പെടുത്തി. തന്റെ സമ്മതമില്ലാതെ പദവിയില്‍നിന്ന് മാറ്റിയാൽ കടുത്ത തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പ് സുധാകരന് നല്‍കിയതായാണ് സൂചന. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അടക്കമുള്ളവരോട് സുധാകരന് കഴിഞ്ഞ ദിവസം അതൃപ്തി സൂചിപ്പിച്ചിരുന്നു. ശനിയാഴ്ച മലയോരയാത്രയുടെ ഭാഗമായി ഒരുമിച്ചുകാണാമെന്ന സമീപനമാണ് കെ.സി. വേണുഗോപാല്‍ സ്വീകരിച്ചതത്രെ.
തന്റെ പേര് വലിച്ചിഴക്കേണ്ടെന്നും മുതിര്‍ന്ന നേതാക്കളുമായി പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാനാണ് കെ.സി. വേണുഗോപാല്‍ ദീപാദാസ് മുന്‍ഷിയെ അറിയിച്ചിരുന്നത്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം മാധ്യമങ്ങളില്‍ വാര്‍ത്തയായത്. തുടര്‍ന്നാണ് അതൃപ്തിയുമായി സുധാകരന് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.