പുത്തൻ സമരമുറകൾക്ക് തയാറായില്ലെങ്കിൽ ത്രിപുരയിലേക്കുള്ള ദൂരം കുറവല്ല –കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി വിശാല നിര്‍വാഹകസമിതി യോഗത്തില്‍ നേതൃത്വത്തിന് നേതാക്കളുടെ രൂക്ഷവിമർശനം. കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, കെ.സി. അബു എന്നിവരാണ് വിമർശനം അഴിച്ചുവിട്ടത്. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ കഴിയുന്ന പുതിയ സമരമുറകൾക്ക് പാർട്ടി തയാറാകുന്നില്ലെങ്കിൽ ത്രിപുരയിലേക്കുള്ള ദൂരം കുറവല്ലെന്ന് കെ. സുധാകരൻ തുറന്നടിച്ചു.
ഷുഹൈബിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ സമരം വിജയമായിരുന്നു. പക്ഷേ, സമരം പിൻവലിക്കുെന്നന്ന് നേതാക്കൾ തിരക്കിട്ട് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത് ഒഴിവാക്കേണ്ടിയിരുന്നു. വധവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിച്ചശേഷം നേതാക്കൾ കണ്ണൂരിലെത്തി സമരം അവസാനിപ്പിക്കുന്ന പ്രഖ്യാപനം നടത്തണമായിരുന്നു. അങ്ങനെയായിരുെന്നങ്കിൽ പാർട്ടിക്ക് അതൊരു ജനകീയ മുന്നേറ്റമാക്കാമായിരുന്നെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.
നിര്‍വാഹകസമിതി യോഗത്തിനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നിയമസഭയിലേക്ക് വേഗത്തിൽ മടങ്ങിയതാണ് രാജ്മോഹൻ ഉണ്ണിത്താനെ ചൊടിപ്പിച്ചത്. നേതാക്കള്‍ േപരിനുവേണ്ടി വന്നുപോകുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാൻ നേതാക്കൾ തയാറാകണമെന്നും ആവശ്യപ്പെട്ടു. ഷുഹൈബ് വധത്തിൽ കണ്ണൂരിൽ സുധാകരൻ സമരം നടത്തുന്ന സമയത്തുതന്നെ യൂത്ത് കോൺഗ്രസ് നേതാക്കൾ സെക്രേട്ടറിയറ്റിനു മുന്നിൽ സമരം നടത്തിയത് ഗ്രൂപ് ബാലൻസ് നിലനിർത്താനാെണന്ന് തോന്നലുണ്ടാക്കിയെന്ന് ഉണ്ണിത്താൻ പറഞ്ഞു. സമീപകാലത്ത് ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തുനിന്ന് മാറ്റിയവർക്ക് പാർട്ടിയിൽ പദവികൾ നൽകാത്തതിലെ അതൃപ്തി മുൻ കോഴിക്കോട് ഡി.സി.സി അധ്യക്ഷനായിരുന്ന കെ.സി. അബു തുറന്നുപറഞ്ഞു. ‘വേരിന് പരിക്കില്ലാതെ തങ്ങളെ പിഴുതുമാറ്റുേമ്പാൾ നേതൃത്വം പറഞ്ഞിരുന്നത് പറയിൽ അല്ല മറിച്ച് നല്ല മണ്ണിൽ പറിച്ചുനടുമെന്നായിരുന്നു. പക്ഷേ, തങ്ങൾ കരിഞ്ഞുകൊണ്ടിരിക്കുകയാണ്. അബുവിെൻറ വാക്കുകൾ യോഗത്തിൽ കൂട്ടച്ചിരി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
