Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിരാതമായ തെണ്ടിത്തരം; തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കും -കെ.സുധാകരൻ

text_fields
bookmark_border
K Sudakaran
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കിരാതമായ തെണ്ടിത്തരമെന്നാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തെ കെ.സുധാകരൻ വിശേഷിപ്പിച്ചത്. തിരിച്ചടിക്കേണ്ടിടത്ത് കോൺഗ്രസ് തിരിച്ചടിക്കും. അതിനുള്ള ശേഷി പാർട്ടിക്കുണ്ട്.

ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആത്മാർഥതയുണ്ടെങ്കിൽ പൊലീസുകാർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. പൊലീസുകാരുടെ ഒത്താശയോടെയാണ് എസ്.എഫ്.ഐയുടെ ആക്രമണമുണ്ടായതെന്നും സുധാകരൻ പറഞ്ഞു.

വെള്ളിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ എം.പിയുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തമാവുകയായിരുന്നു. ഓഫീസിലെ ജീവനക്കാരേയും എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചു.തുടർന്ന് പൊലീസെത്തി ലാത്തിവീശുകയും ചില എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.പിന്നീട് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Sudakaran statement on rahul gandhi office attack
Next Story