ഷുഹൈബ് വധം: മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷിച്ചത്- സുധാകരൻ
text_fieldsകണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.െഎ അന്വേഷണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട് തെല്ലും അലോസരപ്പെടുത്തുന്നില്ലെന്ന് േകാൺഗ്രസ് നേതാവ് കെ. സുധാകരൻ . മുഖ്യമന്ത്രിയുടെ നിലപാട് പ്രതീക്ഷിച്ചതാണ്. സി.ബി.െഎ അന്വേഷണം ആവാം എന്ന നിലപാട് മുമ്പ് മന്ത്രി എ.കെ ബാലൻ സ്വീകരിച്ചിരുന്നു. ഇതിൽ നിന്നാണ് ഇപ്പോൾ സർക്കാർ പിന്നോട്ട് പോയതെന്നും സുധാകരൻ പറഞ്ഞു.
സി.പി.എം ജില്ലാ നേതൃത്വത്തിെൻറ അറിവില്ലാതെ ഷുഹൈബ് വധം നടക്കില്ല. ഷുഹൈബ് വധത്തിലെ പ്രതി ആകാശ് തില്ലേങ്കരിക്ക് സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. സി.ബി.െഎ അന്വേഷണമുണ്ടായാൽ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത് വരികയുള്ളു എന്നും സുധാകരൻ പറഞ്ഞു.
നിരാഹാര സമരം സംബന്ധിച്ച് പാർട്ടി തീരുമാനമനുസരിച്ച് പ്രവർത്തിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ നിരാഹാര സമരം തുടരുന്നതിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.