Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ...

കെ സ്‌പേസ്-വി.എസ്.എസ്.സി ധാരണാപത്രം ഒപ്പുവെച്ചു

text_fields
bookmark_border
കെ സ്‌പേസ്-വി.എസ്.എസ്.സി ധാരണാപത്രം ഒപ്പുവെച്ചു
cancel

തിരുവനന്തപുരം: കേരള സ്പേസ് പാർക്കും (കെ സ്‌പേസ്) വിക്രം സാരാഭായ് സ്പേസ് സെന്ററും (വി.എസ്.എസ്.സി) തമ്മിലുള്ള ധാരണാപത്രം (എം.ഒ.യു) മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഒപ്പു വെച്ചു. പുത്തൻ സംരഭങ്ങൾക്ക് തുടക്കം കുറിക്കാർ സ്പേസ് പാർക്ക് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ.എസ്.ആർ.ഒയും കെ സ്പേസും തമ്മിലുള്ള സഹകരണത്തിലൂടെ ഇത് സാധ്യമാക്കാനാകട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. സ്പേസ് സാങ്കേതിക വിദ്യയുമായ ബന്ധപ്പെട്ട വ്യവസായങ്ങൾക്ക് സ്പേസ് പാർക്ക് ഏറെ ഉപകരിക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ സോമനാഥ് പറഞ്ഞു.

വി.എസ്.എസ്.സിക്ക് അടുത്തുള്ള സ്ഥാപനമെന്ന നിലയിൽ സ്പേസ് പാർക്കിൻ്റെ സാധ്യത വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആർ.ഒ ചെയർമാനുമായ ഡോ. എസ്. സോമനാഥ് മുഖ്യാതിഥിയായിരുന്നു. വി.എസ്.എസ്.സി ക്കുവേണ്ടി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരും കെ സ്‌പേസിനു വേണ്ടി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ഇലക്ട്രോണിക്‌സ് ആൻഡ് വിവര സാങ്കേതിക വകുപ്പ് സെക്രട്ടറിയുമായ ഡോ. രത്തൻ യു കേൽക്കറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ധാരണ പത്രത്തിന്റെ ഭാഗമായി വി.എസ്.എസ്.സി ശാസ്ത്രജ്ഞർ കെ സ്‌പേസിന്റെ ഭരണ ഉപദേശക സമിതികളിൽ അംഗമായികൊണ്ട് സ്‌പേസ് പാർക്കിന്റെ വികസനത്തിനു വേണ്ട മാർഗനിർദേശങ്ങളും സാങ്കേതിക ഉപദേശങ്ങളും നൽകും. കെ-സ്‌പേസ് ബഹിരാകാശമേഖലയിൽ പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് മേഖലയുടെ വികസനത്തിനു വേണ്ട സഹായങ്ങൾ നൽകും. ബഹിരാകാശ മേഖലക്ക് മികച്ച ഗുണ നിലവാരമുള്ളതും സങ്കീർണവുമായ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും സേവനത്തിനുമുള്ള അന്തരീഷം സൃഷ്ടിച്ച് ഇന്ത്യൻ ബഹിരാകാശ മേഖലയുടെ വികസനത്തിന് വേണ്ട ഉത്തേജക ശക്തിയായി പ്രവർത്തിക്കും. നവീന ആശയങ്ങൾ വാണിജ്യവൽകരിക്കാൻ ശേഷിയുള്ള നിക്ഷേപകരുമായി സഹകരിക്കും.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, എൽ.പി.എസ്.സി ഡയറക്ടർ ഡോ. വി.നാരായണൻ, ഐ.ഐ.എസ്.യു ഡയറക്ടർ ഇ.എസ്.പത്മകുമാർ, ഐ.ഐ.എസ്.ടി രജിസ്ട്രാർ പ്രഫ. കുരുവിള ജോസഫ്, വി.എസ്.എസ്.സി യുടെ ചീഫ് കൺട്രോളർ സി.മനോജ്, കേരള സർക്കാരിന്റെയും ഐ.എസ്.ആർ.ഒയിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VSSCK Space
News Summary - K Space-VSSC signed MOU
Next Story