ഹൃദ്യമായി ഈ കരുതൽ; കുഞ്ഞുമാലാഖ വീട്ടിലേക്ക് മടങ്ങി
text_fieldsകൊച്ചി: ‘‘ഞങ്ങളിവിടെ ഇരിക്കാൻ കാരണമായ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറോടുള്ള കടപ് പാട് തീർത്താൽ തീരാത്തതാണ്. എെൻറ സഹോദരൻ ഫേസ്ബുക്കിൽ ഒരു കമൻറിട്ടപ്പൊതന്നെ അവര് പ ്രതികരിച്ചു. കുഞ്ഞിനുവേണ്ടിയുള്ള എല്ലാ കാര്യങ്ങളും നോക്കി. മന്ത്രി മാത്രമല്ല, ഈ ആശുപ ത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് സ്റ്റാഫുകൾ എല്ലാരോടും വളരെ നന്ദിയുണ്ട്’’. ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ പിടിച്ച്, ലിസി ആശുപത്രി അധികൃതർക്കൊപ്പമിരുന്ന് മുന്നിെല മാധ്യമപ്രവർത്തകരോട് ഇതുപറയുമ്പോൾ മലപ്പുറം വഴിക്കടവ് പൂവത്തിപൊയിലിലെ ഷാജഹാെൻറ ഭാര്യ ജംഷീലയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.
വികാരനിർഭരമായ ആ നിമിഷങ്ങളിൽ കണ്ണ് നിറഞ്ഞൊഴുകാതിരിക്കാൻ അവർ പ്രയാസപ്പെട്ടു. ഒരു ഫേസ്ബുക്ക് കമൻറിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന, ലച്ചുമോൾ എന്ന ഓമനപേരിട്ട ജംഷീലയുടെ കുഞ്ഞുമകൾക്ക് ആശുപത്രി അധികൃതർ നൽകിയ യാത്രയയപ്പ് ചടങ്ങായിരുന്നു രംഗം. ഹൃദയസംബന്ധമായ അസുഖങ്ങളോടെ ജനിച്ചതിെൻറ രണ്ടാം ദിനമായ കഴിഞ്ഞ വ്യാഴാഴ്ചയാണ് പിഞ്ചുകുഞ്ഞിനെ പെരിന്തൽമണ്ണ അൽ ശിഫയിൽനിന്ന് ലിസി ആശുപത്രിയിലെത്തിച്ചത്.
ഹൃദയത്തിെൻറ വലെത്ത അറയിൽനിന്ന് ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന രക്തക്കുഴലും വാൽവുമുണ്ടായിരുന്നില്ല കുഞ്ഞിന്. ഹൃദയത്തിെൻറ താഴെ അറകളെ ബന്ധിപ്പിക്കുന്ന ഭിത്തിയിൽ ദ്വാരവുമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജംഷീലയുടെ സഹോദരൻ ജിയാസ് മാടശ്ശേരി ഫേസ്ബുക്കിലിട്ട കമൻറിെൻറ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രി കുഞ്ഞിനെ ലിസിയിലേക്ക് മാറ്റാനും ഹൃദ്യം പദ്ധതിയിലുൾപ്പെടുത്തി ചികിത്സ നൽകാനുമുള്ള ഇടപെടൽ നടത്തി. വ്യാഴാഴ്ചതന്നെ ലിസി ആശുപത്രിയിൽ ഹൃദയത്തിൽനിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെൻഡ് ഉപയോഗിച്ച് വികസിപ്പിച്ചു.
കുഞ്ഞിന് ആറുമാസത്തിനുശേഷവും അഞ്ചോ ആറോ വയസ്സിലും ഒാരോ ശസ്ത്രക്രിയയും വേണ്ടിവരും. അതുവരെ മരുന്നുകൾ കഴിച്ചാൽ മതിയെന്ന് ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. എഡ്വിൻ ഫ്രാൻസിസ് പറഞ്ഞു. കുഞ്ഞിന് ഉപഹാരം നൽകിയും കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടുമാണ് അധികൃതർ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
