തുടര്‍ഭരണ വിഷയത്തിൽ ഇനി പ്രതികരണത്തിനില്ലെന്ന് സച്ചിദാനന്ദൻ; ‘അൽപ സമയമേയുള്ളു, ജൽപനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല...’
text_fieldsതൃശൂർ: തുടർഭരണ വിഷയത്തിൽ പ്രതികരണം നിർത്തി കവി കെ. സച്ചിദാനന്ദൻ. ‘ക്ഷമിക്കുക, അൽപ സമയമേയുള്ളു. ജൽപനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല’ -അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഈ വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഇടതുപക്ഷത്തുനിന്നാണ് ഇടതുപക്ഷത്തിന്‍റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും എത്രയോ തവണ പറഞ്ഞതാണ്. എന്നാൽ, എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നതെന്ന് തമാശയോടെ കാണുകയാണെന്നും കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു.
ഇടതുപക്ഷത്തിന് തുടർഭരണം വേണ്ടെന്നും തുടർഭരണം ജനാധിപത്യത്തെ ദുഷിപ്പിക്കുമെന്നുമുള്ള സച്ചിദാനന്ദന്‍റെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ചർച്ച ഉയരുകയും അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങൾ വരികയും ചെയ്തതോടെ, വിമർശിക്കുന്ന സൈബർ കൂട്ടങ്ങൾ മൂഢ സ്വർഗത്തിൽ ജീവിക്കുന്നവരാണെന്ന് സച്ചിദാന്ദന്‍ പ്രതികരിച്ചിരുന്നു. അധികാരത്തിനും സ്ഥാനത്തിനുമായി താൻ ഒരു കാലത്തും എവിടെയും കയറി ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശേഷം, സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ സച്ചിദാനന്ദന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

