Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സച്ചിദാനന്ദൻ കേരള...

കെ. സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ചു

text_fields
bookmark_border
കെ. സച്ചിദാനന്ദൻ കേരള സാഹിത്യ അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ചു
cancel

തൃ​ശൂ​ർ: കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ സ്ഥാ​നം ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ രാ​ജി​വെ​ച്ചു. അ​ക്കാ​ദ​മി വൈ​സ് പ്ര​സി​ഡ​ന്റ് അ​ശോ​ക​ൻ ച​രു​വി​ലും സ്ഥാ​ന​മൊ​ഴി​ഞ്ഞു. സാ​ഹി​ത്യ അ​ക്കാ​ദ​മി​യി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് സ​ച്ചി​ദാ​ന​ന്ദ​ൻ രാ​ജി സ​മ​ർ​പ്പി​ച്ച​ത്. സം​സ്ഥാ​ന​ത്തെ ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളു​ടെ രാ​ജി.

2022ൽ ​ചു​മ​ത​ല​യേ​റ്റ സ​മി​തി​യു​ടെ മൂ​ന്ന് വ​ർ​ഷ​ത്തെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ ഒ​രു വ​ർ​ഷം കൂ​ടി നീ​ട്ടി​ന​ൽ​കി​യി​രു​ന്നു. ഈ ​കാ​ലാ​വ​ധി മേ​യ് 31ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് പ​ടി​യി​റ​ക്കം. രാ​ജി​യു​ണ്ടാ​കു​മെ​ന്ന കൃ​ത്യ​മാ​യ സൂ​ച​ന​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സ​ച്ചി​ദാ​ന​ന്ദ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ൽ​കി​യി​രു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന് താ​ഴെ ‘ഈ ​മു​ൾ​ക്കി​ട​ക്ക വി​ടു​ന്നു’ എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ക​മ​ന്റ് ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​റി​നും ഇ​ട​തു​മു​ന്ന​ണി​ക്കു​മ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് സ​ച്ചി​ദാ​ന​ന്ദ​ന്റെ പ​ടി​യി​റ​ക്കം എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ മ​നു​ഷ്യ​ർ ത​ന്നെ​യാ​ണ് ഇ​ത് ഇ​ട​തു​പ​ക്ഷ​മ​ല്ലാ​താ​യി എ​ന്ന​റി​ഞ്ഞ് എ​ൽ.​ഡി.​എ​ഫി​നെ​തി​രെ വോ​ട്ട് ചെ​യ്ത​തെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ഫേ​സ്ബു​ക്ക് പ്ര​തി​ക​ര​ണം വ​ലി​യ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു. സ​ത്യ​സ​ന്ധ​രാ​യ നേ​താ​ക്ക​ൾ ഇ​ക്കാ​ര്യം സ​മ്മ​തി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ട് വ​ല​തു​പ​ക്ഷ ക​ക്ഷി​ക​ൾ ത​മ്മി​ലാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​മെ​ന്ന് എ​ല്ലാ ശ​രി​യാ​യ ഇ​ട​തു​പ​ക്ഷ​ക്കാ​രും തി​രി​ച്ച​റി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. പാ​ർ​ട്ടി​ക​ൾ ന​ട​ത്തു​ന്ന ആ​ശ​യ​പ​ര​വും വ​ർ​ഗ​പ​ര​വു​മാ​യ അ​ഴി​ച്ചു​പ​ണി​യെ ആ​ശ്ര​യി​ച്ചാ​യി​രി​ക്കും ഇ​നി​യൊ​രു തി​രി​ച്ചു​വ​ര​വ് സാ​ധ്യ​മാ​കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഭ​ര​ണ​ത്തു​ട​ർ​ച്ച സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളി​ൽ ഇ​നി ത​നി​ക്കൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും പ​ത്തു​വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ കോ​ൺ​ഗ്ര​സി​നും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കേ​ണ്ടി വ​രു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ളോ​ട് സ​ച്ചി​ദാ​ന​ന്ദ​ൻ പ്ര​തി​ക​രി​ച്ചു. കേ​ര​ള​ത്തി​ന് ന​ല്ല​ത് ഇ​രു മു​ന്ന​ണി​ക​ളും മാ​റി​മാ​റി ഭ​രി​ക്കു​ന്ന​താ​ണെ​ന്നും ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​യാ​ൽ ബം​ഗാ​ളി​ലെ അ​വ​സ്ഥ​യാ​കു​മെ​ന്നു​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ മു​ൻ പ്ര​സ്താ​വ​ന​ക​ളും നേ​ര​ത്തെ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chairmank sachithanandanSahithya Acdemy
News Summary - K. Satchidanandan has resigned from the post of Chairman of the Kerala Sahitya Akademi
Next Story