Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബന്ധു നിയമനം; ഇ.പി ജയരാജെൻറ നടപടി തെറ്റ് –ശശീന്ദ്രൻ
text_fieldsbookmark_border
തിരുവനന്തപുരം: ബന്ധു നിയമനത്തിൽ ഇ.പി ജയരാജെൻറ നടപടി തെറ്റെന്ന് എൻ.സി.പി നേതാവും ഗതാഗത മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. നടപടി തെറ്റാണെന്ന് പൂർണ ബോധ്യമുള്ളതുകൊണ്ടാണ് ഭരണത്തലവനായ മുഖ്യമന്ത്രി തന്നെ ഇത് തിരുത്താനാവശ്യപ്പെട്ടത്. എൽ.ഡി.എഫിൽ ആരും ഇതിനെ ന്യായീകരിച്ചില്ല. എന്നാൽ ഇൗ വിവാദങ്ങൾ സർക്കാരിെൻറ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
നിയമന വിവാദം ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യപ്രസ്താവന നടത്തിയിരുന്നു. കൂടാതെ ജയരാജനെ വിളിച്ച് ശാസിക്കുകയും ചെയ്തതിന് പിന്നാലെ ബന്ധു നിയമനം സിപിഎമ്മിലും ചർച്ചയായിരുന്നു.
Next Story
