Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ-റൈസ് ഉടൻ എത്തുമെന്ന് മന്ത്രി ജി.ആർ. അനിൽ
text_fieldsbookmark_border
ആലപ്പുഴ: അയൽസംസ്ഥാനങ്ങളിലെ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് ന്യായവിലക്ക് അരി വാങ്ങി സപ്ലൈകോ വഴി കേരള റൈസ് (കെ-റൈസ്) എന്ന പേരിൽ ഉടൻ മാർക്കറ്റിലെത്തിക്കുമെന്ന് മന്ത്രി ജി.ആർ. അനിൽ.
താമസിയാതെ ഇത് യാഥാർഥ്യമാകും. ജനങ്ങൾക്ക് ന്യായവിലക്ക് അരി ലഭ്യമാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നു. സപ്ലൈകോ വഴി എല്ലാ കാർഡ് ഉടമകൾക്കും 10 കിലോ വീതമുള്ള രണ്ട് പാക്കറ്റ് അരി വാങ്ങുന്നതിനുള്ള സൗകര്യം നിലവിലുണ്ടായിരുന്നു.
കേന്ദ്ര നിലപാടുകൾ മൂലം എഫ്.സി.ഐയിൽനിന്ന് അരി വേഗത്തിലെടുക്കാനാവാത്ത സാഹചര്യമുണ്ട്. ഇതിന് ബദൽ സംവിധാനമൊരുക്കുന്ന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

