Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. രാജൻ ചീഫ്...

കെ. രാജൻ ചീഫ് വിപ്പാകും; സ്ഥാനം ഏറ്റെടുക്കാൻ സി.പി.ഐ

text_fields
bookmark_border
കെ. രാജൻ ചീഫ് വിപ്പാകും; സ്ഥാനം ഏറ്റെടുക്കാൻ സി.പി.ഐ
cancel

തിരുവനന്തപുരം: പ്രളയകാലത്ത്​ വേണ്ടെന്നു​വെച്ച ചീഫ്​ വിപ്പ്​ സ്ഥാനം കാബിനറ്റ്​ പദവിയോടെ സി.പി.​െഎ ഏറ്റെടുക് കുന്നു. ചീഫ്​ വിപ്പ്​ സ്ഥാനത്തേക്ക്​ ഒല്ലൂർ എം.എൽ.എ അഡ്വ. കെ. രാജനെ നിർദേശിക്കാൻ തിങ്കളാഴ്​ച ചേർന്ന സി.പി.​െഎ സംസ ്ഥാന നിർവാഹക സമിതി യോഗം തീരുമാനിച്ചു. ബാലവേദിയിലൂടെ പൊതുപ്രവർത്തന രംഗത്ത്​ എത്തിയ കെ. രാജൻ നിലവിൽ സി.പി.​െഎ സ ംസ്ഥാന നിർവാഹക സമിതിയംഗവും എ.​െഎ.വൈ.എഫ്​ ദേശീയ സെക്ര​ട്ടറിയുമാണ്​.

ബന്ധുനിയമന വിവാദത്തിൽ രാജിവെച്ച ഇ.പി. ജയ രാജൻ തിരികെ മന്ത്രിസഭയിലേക്ക്​ മടങ്ങുന്നതിന്​ പകരം സി.പി.​െഎ ആവശ്യപ്പെട്ട്​ നേടിയതാണ്​ കാബിനറ്റ്​ പദവിയോടെ യുള്ള ചീഫ്​ വിപ്പ്​. എന്നാൽ, പ്രളയം വന്നതോടെ സർക്കാർ ഖജനാവിന്​ ലക്ഷങ്ങളുടെ അധിക ​െചലവ്​ വരുത്തുന്ന പുതിയ പദവി തൽക്കാലത്തേക്ക്​ വേണ്ടെന്ന്​ വെക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​​െൻറ കാലത്ത്​ പി.സി. ജോർജിന്​ പദവി അനുവദിച്ചതിനെ എൽ.ഡി.എഫ്​ വിമർശിച്ചിരുന്നു.

ഇന്നലത്തെ സംസ്ഥാന നിർവാഹക സമിതിയിൽ മറ്റ്​ രാഷ്​ട്രീയ വിഷയമൊന്നും പരിഗണിച്ചില്ല. എൽ.ഡി.എഫ്​ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 19 മന്ത്രിമാർ മതിയെന്നായിരുന്നു തീരുമാനം. ചീഫ്​ വിപ്പ്​ സ്ഥാനം വേണ്ടെന്നും ധാരണയായി. എന്നാൽ, സർക്കാർ അധികാരത്തിലേറിയതിന്​ പിന്നാലെ ഇ.പി. ജയരാജൻ ബന്ധുനിയമന വിവാദത്തിൽ രാജിവെച്ചു. എം.എം. മണി മന്ത്രിസഭയിലേക്ക്​ എത്തിയതോടെ മന്ത്രിമാരുടെ എണ്ണം വീണ്ടും 19 ആയി.

കുറ്റമുക്​തനായ ജയരാജനെ തിരികെ മന്ത്രിസഭയിൽ കൊണ്ടുവരാൻ സി.പി.എം തീരുമാനിച്ചതോടെ കാബിനറ്റ്​ പദവിയുള്ള സ്ഥാനം സി.പി.​െഎയും ആവശ്യപ്പെട്ടു. തുടർന്നാണ്​ കാബിനറ്റ്​ പദവിയോടെ ചീഫ്​ വിപ്പ്​ സ്ഥാനം നൽകാൻ​ ധാരണയായത്​. നിലവിൽ മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്​ണ പിള്ളക്കും ഭരണപരിഷ്​കാര കമീഷൻ ചെയർമാൻ വി.എസ്​. അച്യുതാനന്ദനും കാബിനറ്റ്​ പദവി നൽകിയിട്ടുണ്ട്​.

നിർവാഹക സമിതിയിൽ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, കോടിയേരി ബാലകൃഷ്​ണ​​െൻറ മകന്​ എതിരായ ലൈംഗിക പീഡന കേസ്​ എന്നിവയൊന്നും ചർച്ചക്ക്​ എടുത്തില്ല. ഇൗ വിഷയങ്ങൾ സി.പി.എമ്മി​​െൻറ ആഭ്യന്തര പ്രശ്​നങ്ങളായതിനാൽ അവർ തന്നെ തീരുമാനത്തിൽ എത്ത​െട്ടയെന്ന നിലപാടാണ്​ സി.പി.​െഎക്ക്​്​. ചീഫ്​ വിപ്പ്​ സ്ഥാനത്തേക്ക്​ രാജനെ നിർദേശിച്ച തീരുമാനം സി.പി.എം നേതൃത്വത്തെ സി.പി.​െഎ അറിയിക്കും. പിന്നീട്​ എൽ.ഡി.എഫ്​ കൺവീനറെയും. പിന്നീട്​ എൽ.ഡി.എഫ്​ പാർലമ​െൻററി പാർട്ടി കൂടി അംഗീകരിച്ച്​ നിയമസഭ സ്​പീക്കറെ അറിയിക്കും. ഈ നിയമസഭ സമ്മേളനത്തിൽതന്നെ ഇത്​ സംബന്ധിച്ച തീരുമാനം ഉണ്ടാവും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newschief whipmalayalam newsK Rajan
News Summary - k-rajan-to-be-government-chief-whip-kerala news
Next Story