അവസാന ദുരന്തബാധിതനെയും പുനരധിവസിപ്പിക്കാതെ വയനാട് ചുരം ഇറങ്ങില്ല -കെ. രാജൻ
text_fieldsതൃശൂർ: സർക്കാർ എന്തെല്ലാം പ്രതിസന്ധി നേരിട്ടാലും 2025-26 സാമ്പത്തികവർഷത്തിൽ വയനാട്ടിലെ അവസാനത്തെ ദുരന്തബാധിതനെയും പുനരധിവസിപ്പിക്കാതെ വയനാട് ചുരം ഇറങ്ങില്ലെന്ന് മന്ത്രി കെ. രാജൻ. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ‘ലീഡേഴ്സ് മീറ്റ് 2025’ ഡി.ബി.സി.എൽ.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ 298 പേരാണ് മരിച്ചത്. വയനാട് കലക്ടർ പട്ടിക തയാറാക്കിയപ്പോൾ 17 കുടുംബത്തിലെ 54 പേരുടെ നഷ്ടപരിഹാരം സ്വീകരിക്കാൻ ആളില്ല. ആ കുടുംബങ്ങളിലെ എല്ലാവരുടെയും ജീവൻ നഷ്ടപ്പെട്ടു.
വ്യാപാരികളടക്കം കേരളം മുഴുവൻ ദുരന്തബാധിതരോടൊപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

