കെ-റെയിൽ കേരളത്തെ തകർക്കും -കെ. സുധാകരന്
text_fieldsതിരുവനന്തപുരം: കെ-റെയിൽ പദ്ധതി കേരളത്തെ തകർക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. ജനങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് കെ-റെയില്‍ വിരുദ്ധ നിലപാടെടുത്തത്. പോഷകസംഘടന നേതൃയോഗം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങറയിലെയും അരിപ്പയിലെയും ജനങ്ങള്‍ ഭൂമിക്കുവേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ 101 മണിക്കൂര്‍ സമരം നടത്തുന്നത് കാണാതെ, കെ-റെയിലിന്റെ പേരില്‍ കേരളമാകെ ഓടിനടന്ന് കുറ്റിയടിച്ച് ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ കണ്ണിൽ ചോരയില്ലാത്ത സര്‍ക്കാറിനേ സാധിക്കൂ. വല്ലാര്‍പാടം പദ്ധതിക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ ഒരു വ്യാഴവട്ടമായി പെരുവഴിയിലാണ് - സുധാകരന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

