Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കെ. റെയിലിൽ ഉത്തരം...

'കെ. റെയിലിൽ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍'; യു.ഡി.എഫ് ലഘുലേഖ പുറത്തിറക്കി

text_fields
bookmark_border
K Rail-udf Pamphlet
cancel
camera_alt

കെ. റെയിൽ സംബന്ധിച്ച ലഘുലേഖ യു.ഡി.എഫ് നേതാക്കൾ പുറത്തിറക്കുന്നു

തിരുവനന്തപുരം: കെ. റെയിലിൽ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ് പുറത്തിറക്കി. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്.

പദ്ധതിയെ കുറിച്ച് സര്‍ക്കാറിനോടുള്ള യു.ഡി.എഫിന്‍റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്‍റെ ഭാഗമായാണ് ലഘുലേഖ.

കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 ജനകീയ സദസുകള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ സമൂഹത്തിന്‍റെ വിവിധ തലങ്ങളിലുള്ളവരെ സംഘടിപ്പിച്ച് പ്രത്യേക ചര്‍ച്ചയും നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:udfK Rail
News Summary - K Rail-udf Pamphlet
Next Story