Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിൽവർ ലൈൻ: സമരമുഖം...

സിൽവർ ലൈൻ: സമരമുഖം തുറന്ന്​ യു.ഡി.എഫ്​; പ്രതിഷേധമിരമ്പി

text_fields
bookmark_border
k rail -UDF Protest
cancel
camera_alt

കെ-​റെ​യി​ലി​നെ​തി​രെ യു.​ഡി.​എ​ഫ് ന​ട​ത്തി​യ സെ​ക്ര​േ​ട്ട​റി​യ​റ്റ് മാ​ർ​ച്ച് കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ കെ. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

തിരുവനന്തപുരം: സിൽവർ ലൈൻ വിഷയത്തിൽ സർക്കാറിനെതിരെ സമരമുഖം തുറന്ന്​ ​യു.ഡി.എഫ്​ സെക്രട്ടേറിയറ്റിന്​ മുന്നിലും പദ്ധതി കടന്നുപോകുന്ന പത്ത് ജില്ലകളിൽ കലക്ടറേറ്റുകളിലേക്കും നടന്ന സില്‍വർ ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ചിൽ പ്രതിഷേധമിരമ്പി. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ഉദ്​ഘാടനം ചെയ്​ത്​ സർക്കാറിനെതിരെ ആഞ്ഞടിച്ച കെ.പി.സി.സി പ്രസിഡൻറ്​​ കെ. സുധാകരൻ കടുത്ത വെല്ലുവിളിയും ഉയർത്തി.

'യു.ഡി.എഫിനെ സി.പി.എം വികസനം പഠിപ്പിക്കേണ്ട. പിണറായി എഴുതിവെച്ചോളൂ, സർവേ പൂർത്തിയാവാൻ സർക്കാറിനെ അനുവദിക്കില്ല, നാളെ മുതൽ ജനം പ്രതികരിക്കും...' എന്നായിരുന്നു സുധാകര​െൻറ മുന്നറിയിപ്പ്​. ഡൽഹിയിലടക്കം വേഗ റെയിലിനെ എതിർക്കാൻ മുന്നിലുണ്ടായിരുന്നത്​ സീതാറാം യെച്ചൂരിയാണ്​. ജനങ്ങളുടെ ആശങ്കക്ക്​ മറുപടി പറയാനും പരിഹരിക്കാനും ബാധ്യസ്​ഥനായ മുഖ്യമന്ത്രി 'ഞങ്ങള്​ ചെയ്യും, നിങ്ങൾക്ക്​ ചെയ്യാൻ പറ്റുന്നത്​ നിങ്ങള്​ ചെയ്യ്​' എന്ന്​ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.

ജനകീയ മാര്‍ച്ചി​െൻറ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിന്​ മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നിര്‍വഹിച്ചു. കോട്ടയം കലക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴിക്കോട് പി.കെ. കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയിൽ മോന്‍സ് ജോസഫും ആലപ്പുഴയിൽ യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനും കൊല്ലത്ത് ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസും തൃശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി. ദേവരാജനും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറ്​ ടി. സിദ്ദീഖും കാസർകോട്​ മുസ്​ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വ്യാപകമായി നടന്ന സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ചില്‍ 25000 യു.ഡി.എഫ് പ്രവര്‍ത്തകരും പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്ന 5000 പേരും പങ്കെടുത്തതായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.

കെ റെയിൽ പദ്ധതി: എൽ.ഡി.എഫ് സർക്കാറിന്‍റെ വ്യാമോഹം വിലപ്പോകില്ല -ഉമ്മൻ ചാണ്ടി

കോട്ടയം: വെറും രണ്ടുമണിക്കൂർ ലാഭത്തിനുവേണ്ടി ഒന്നരലക്ഷം കോടി രൂപ മുതൽമുടക്കി 1383 ഹെക്ടർ സ്ഥലം പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള എൽ.ഡി.എഫ് സർക്കാറിെൻറ വ്യാമോഹം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ റെയിൽ പദ്ധതിക്കെതിരെ യു.ഡി.എഫ്​ ജില്ല കമ്മിറ്റി കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാമ്പത്തികനേട്ടം ഉദ്ദേശിച്ച് പാരിസ്ഥിതികപഠനം നടത്താതെയും കേന്ദ്ര റെയിൽവേ ബോർഡി​െൻറ അംഗീകാരവും ഇല്ലാതെയുമുള്ള അപ്രായോഗിക പദ്ധതി ഉപേക്ഷിക്കുന്നതുവരെ യു.ഡി.എഫ്​ ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ്​ വിഭാവനം ചെയ്ത നെടുമ്പാശ്ശേരി വിമാനത്താവള പദ്ധതിയും എക്സ്പ്രസ് ഹൈവേയും ഉൾ​െപ്പടെ എതിർക്കുകയും കമ്പ്യൂട്ടർവത്​​കരണത്തി​െനതിരെ കമ്പ്യൂട്ടർ തല്ലിത്തകർക്കുകയും ചെയ്​ത സി.പി.എമ്മാണ് വികസനവിരോധികളെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

യു.ഡി.എഫ്​ ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. ബലം പ്രയോഗിച്ച് മരണ റെയിലിന് കല്ലിടാൻ വന്നാൽ യു.ഡി.എഫ്​ മനുഷ്യത്തീവണ്ടിയായി മാറി തടയുമെന്ന് സമരപ്രഖ്യാപനം നടത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. മാണി സി. കാപ്പൻ എം.എൽ.എ, പി.സി. തോമസ്, കെ.സി. ജോസഫ്, ജോയി എബ്രഹാം, ജോസി സെബാസ്​റ്റ്യൻ, നാട്ടകം സുരേഷ്, ഇ.ജെ. ആഗസ്തി , പി.എ. സലിം, ടോമി കല്ലാനി, അസീസ് ബഡായി, ബിൻസി സെബാസ്​റ്റ്യൻ, കുഞ്ഞ് ഇല്ലമ്പള്ളി, ജോഷി ഫിലിപ്പ്, പി.ആർ. സോന, സാജു എം. ഫിലിപ്, മുണ്ടക്കയം സോമൻ, കെ.വി. ഭാസി, മധൻലാൽ, കെ.ടി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDF ProtestK-Rail
News Summary - K Rail: UDF opens front; Protests erupted
Next Story