Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2026 10:37 PM IST Updated On
date_range 20 May 2026 10:37 PM ISTകെ-റെയിൽ: പകരം എന്തെന്ന് സർക്കാർ വ്യക്തമാക്കണം -തോമസ് ഐസക്
text_fieldsbookmark_border
ആലപ്പുഴ: കെ.റെയിൽ പദ്ധതിക്ക് പകരം എന്താണ് നടപ്പാക്കുകയെന്ന് യു.ഡി.എഫ് സർക്കാർ വ്യക്തമാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്ക്. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേണമെങ്കിൽ രാഗാ റെയിൽ എന്ന് പേരിട്ടോട്ടെ, പക്ഷേ ബദൽ എന്തെന്ന് പറയണം.
എൽ.ഡി.എഫ് തുറന്ന മനസ്സോടെയാണ് പദ്ധതിയെ സമീപിച്ചത്. പദ്ധതി യു.ഡി.എഫ് സർക്കാർ റദ്ദാക്കിയതിൽ അത്ഭുതമില്ല. അവർ നേരത്തെ എതിർത്തതാണ്. ദേശീയപാത നവീകരണം പൂർത്തിയാകുന്നതോടെ റോഡിൽ വലിയ വാഹനത്തിരക്കുണ്ടാകും. അതിനാലാണ് വാഹനയാത്രക്കാരെ ട്രെയിനിലേക്ക് മാറ്റുകയെന്ന ലക്ഷ്യത്തോടെ കെ-റെയിൽ പദ്ധതി ആവിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

