Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. റെ​യി​ൽ: യു.ഡി.എഫ്...

കെ. റെ​യി​ൽ: യു.ഡി.എഫ് ജനസദസ്സിന്​ തുടക്കം; സി​ന്ധു ജ​യിം​സി​നെ ആ​ദ​രി​ച്ചു

text_fields
bookmark_border
vd satheesan
cancel

ചെ​ങ്ങ​ന്നൂ​ർ: കെ-​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ യു.​ഡി.​എ​ഫ്​ സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ പ്ര​തി​ഷേ​ധ ജ​ന​സ​ഭ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​രി​ലെ മു​ള​ക്കു​ഴ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

ജ​ന​വി​കാ​രം മാ​നി​ക്കാ​തെ ക​ല്ലി​ട്ടാ​ൽ പി​റ്റേ​ദി​വ​സം അ​തി​ന്‍റെ ഇ​ര​ട്ടി​യാ​ളു​ക​ൾ അ​വ പി​ഴു​തെ​റി​യുമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. ഇ​തി​ന്‍റെ പേ​രി​ൽ ഒ​രാ​ളു​ടെ ദേ​ഹ​ത്ത് ഒ​രു ത​രി മ​ണ്ണു​പോ​ലും വീ​ഴാ​ൻ യു.​ഡി.​എ​ഫ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, പി.​ജെ. ജോ​സ​ഫ് തുടങ്ങിയ നേ​താ​ക്ക​ൾ സം​സാ​രി​ച്ചു. മു​ള​ക്കു​ഴ പി​ര​ള​ശ്ശേ​രി ഭാ​ഗ​ത്ത് കെ - ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കെ​തി​രെ സ​മ​രം ചെ​യ്ത​തി​ന് ജ​യി​ലി​ല​ട​ച്ച സി​ന്ധു ജ​യിം​സി​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പൊ​ന്നാ​ട അ​ണി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFK Rail
News Summary - K Rail: The beginning of the UDF masses; Sindhu James honored
Next Story