Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ-റെയിൽ പദ്ധതി...

കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം–യു.ഡി.എഫ്

text_fields
bookmark_border
കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം–യു.ഡി.എഫ്
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മൂ​ലം മ​രി​ച്ച നി​ർ​ധ​ന​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും കെ- ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ച്ച് സ​ബ​ർ​ബ​ൺ റെ​യി​ലു​മാ​യി മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും യു.​ഡി.​എ​ഫ് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ​യും രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളു​ടെ​യും യോ​ഗം വി​ളി​ക്ക​ണം. കോ​വി​ഡ് ചി​കി​ത്സ​യി​ൽ സം​സ്ഥാ​ന​ത്ത് അ​നാ​സ്ഥ​യു​ണ്ട്. കോ​വി​ഡ് ഇ​ത​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്കും വ​ലി​യ പ്ര​യാ​സം നേ​രി​ടു​ന്ന​താ​യി ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

യു.​ഡി.​എ​ഫ് സം​ഘ​ടി​പ്പി​ക്കു​ന്ന സ്പീ​ക് അ​പ് കേ​ര​ള പ്ര​ക്ഷോ​ഭ​ത്തിെൻറ അ​ഞ്ചാം ഘ​ട്ട​മാ​യി കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ വ​ഞ്ച​ന​ദി​നം ആ​ച​രി​ക്കും. രാ​വി​ലെ 11 മു​ത​ൽ ഒ​രു ത​ദ്ദേ​ശ​വാ​ർ​ഡി​ൽ പ​ത്തു​പേ​ർ വീ​തം എ​ല്ലാ വാ​ർ​ഡി​ലും സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കും. ര​ണ്ടു​ല​ക്ഷം പേ​ർ പ​െ​ങ്ക​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി ജ​ലീ​ലും രാ​ജി​വെ​ക്കു​ക, പി​ൻ​വാ​തി​ൽ നി​യ​മ​നം ത​ട​യു​ക, വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നീ​തി ന​ൽ​കു​ക, ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ദ​ലി​ത്-​ആ​ദി​വാ​സി-​ന്യൂ​ന​പ​ക്ഷ അ​ക്ര​മ​വും കൊ​ല​പാ​ത​ക​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കു​ക, ക​ർ​ഷ​ക​നി​യ​മം പി​ൻ​വ​ലി​ക്കു​ക അ​ട​ക്കം ആ​റ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.

ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ്​ യു.​ഡി.​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടും. യു.​ഡി.​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ഒ​ക്ടോ​ബ​ർ 20നും 25​നും ഇ​ട​യി​ൽ ന​ട​ക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFK-Rail
News Summary - K-Rail project should be abandoned - UDF
Next Story