കെ.റെയിൽ വരേണ്യവർഗത്തിനായുള്ള പദ്ധതി; പിണറായി മോദിയെ പോലെ ഏകാധിപതിയാവുന്നുവെന്ന് വി.ഡി.സതീശൻ
text_fieldsതിരുവനന്തുരം: കെ.റെയിൽ വരേണ്യവർഗത്തിനായുള്ള പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പിണറായി മോദിയെ പോലെ ഏകാധിപതിയാവുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് ഗുണകരമല്ലാത്ത പദ്ധതിയാണ് കെ.റെയിൽ. പദ്ധതി നടപ്പായാൽ വരും തലമുറകൾക്ക് കേരളത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.പി.ആർ വിവരങ്ങൾ പുറത്ത് വന്നപ്പോൾ കെ.റെയിൽ എത്ര മാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് ബോധ്യപ്പെടുന്നു. ഇടത് പക്ഷം എന്ന് പറഞ്ഞ് അഭിമാനിച്ചു നടക്കുന്നവർക്ക് ഈ പദ്ധതി നടപ്പാക്കാൻ കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. സിൽവർ ലൈൻ പദ്ധതിയിൽ സർക്കാറിന് അനാവശ്യ ധൃതിയുണ്ട്. മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന മോദി സർക്കാറിന്‍റെ നയം പിണറായിയും പിന്തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിൽവർ ലൈനിന്‍റെ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം ഇറങ്ങി. 100 ദിവസത്തിനുള്ളിൽ പഠനം പൂർത്തിയാക്കണമെന്നാണ് നിർദേശം. സർവേ കല്ലിട്ട സ്ഥലങ്ങളിലാണ് ആദ്യം പഠനം നടത്തുക. ഇതനുസരിച്ച് കണ്ണൂരിലാവും ആദ്യം പഠനത്തിന് തുടക്കം കുറിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

