Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ റെയിൽ തടസം, ബഫർ സോൺ; മോദിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി

text_fields
bookmark_border
കെ റെയിൽ തടസം, ബഫർ സോൺ; മോദിയെ കാണാനൊരുങ്ങി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ വിഷയമടക്കം സംസാരിക്കാനാണ് കൂടിക്കാഴ്ചക്ക് സമയം തേടിയത്. കെ റെയിൽ വിഷയവും ചർച്ചയിൽ ഉന്നയിക്കും.

ഈ വർഷം മാർച്ചിലായിരുന്നു അവസാനമായി മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. അന്നും സിൽവർ ലൈൻ ചർച്ചക്ക് വന്നിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് അനുകൂലമായ നിലപാട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സിൽവർ ലൈനുമായി ബന്ധപ്പെട്ട വിവാദം ഉയർന്നപ്പോൾ കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു. കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് സമയം അനുവദിച്ച് നൽകിയിട്ടില്ല. തൊട്ടടുത്ത ദിവസങ്ങളിൽ തിയതി അനുവദിച്ച് തരണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K rail, buffer zone; Chief Minister ready to meet Modi
Next Story