പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു
text_fieldsകോഴിക്കോട്: രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ നദീറിനെ വിട്ടയച്ചു. യുവാവിനെതിരെ കേസെടുക്കാൻ മതിയായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിൽ വിട്ടയച്ചെന്നാണ് പൊലീസ് പറയുന്നത്. പൊലീസിെൻറ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിട്ടയച്ചത്. പൊലീസ് ചെയ്തിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ രംഗത്തെത്തിയിരുന്നു.
ഇരിട്ടി ആറളത്തെ വിയറ്റ്നാം ആദിവാസി കോളനിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മാവോവാദി പ്രസിദ്ധീകരണമായ ‘കാട്ടുതി’ പ്രചരിപ്പിച്ചുവെന്ന കുറ്റത്തിനാണ് കോഴിക്കോട് നന്മണ്ട സ്വദേശി കെ.പി. നദീര്‍ എന്ന നദി ഗുല്‍മോഹറിനെ (26) മെഡിക്കല്‍ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ദേശീയഗാനത്തോട് അനാദരവ് കാണിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത കമല്‍ സി. ചവറയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഗുല്‍മോഹര്‍ എത്തിയത്. ഈ സമയമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് ഇദ്ദേഹത്തെ ആറളം പൊലീസിന് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
