കെ.എന്‍ രാമചന്ദ്രനെ വിട്ടയച്ചു
text_fieldsകൊൽക്കത്ത: സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ വിട്ടയച്ചു. കേന്ദ്ര ഇൻറലിജൻസിെൻറ കസ്റ്റഡിയിലായിരുന്ന രാമചന്ദ്രനെ പശ്ചിമ ബംഗാൾ അതിർത്തി കടത്തിവിട്ടു. നിലവിൽ പശ്ചിമ ബംഗാളിൽ നിർത്താനാകില്ലെന്ന നിർദേശത്തെ തുടർന്നാണ് അതിർത്തി കടത്തിയത്. ബംഗാളിലെ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ രാമചന്ദ്രൻ ഇന്നലെ വൈകിട്ട് കൊല്‍ക്കത്ത റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു.
കെ.എന്‍ രാമചന്ദ്രനെ കാണാനില്ല എന്നുകാട്ടി സി.പി.ഐ.എം.എല്‍ റെഡ്സ്റ്റാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റിയും നോട്ടീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഭംഗോറിലെ ഭൂമി ഒഴിപ്പിക്കലിനിടെയുണ്ടായ സംഘർഷത്തിൽ വെടിയേറ്റ് മരിച്ച രണ്ടുപേരെ സ്ഥലം സന്ദര്‍ശിക്കാനും രക്തസാക്ഷികളുടെ കുടുംബങ്ങളെ കാണാനും എത്തിയതായിരുന്നു കെ.എന്‍ രാമചന്ദ്രന്‍. സി.പി. ഐ ( എം. എല്‍) റെഡ് സ്റ്റാര്‍ അഖിലേന്ത്യാ സെക്രട്ടറിയും കോട്ടയം സ്വദേശിയുമാണ് ഇദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
