Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോട്ടറിയടിച്ചെന്നു...

ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ് --​കെ. മുരളീധരൻ

text_fields
bookmark_border
ലോട്ടറിയടിച്ചെന്നു കരുതി പിണറായി അഹങ്കരിക്കേണ്ട; പ്രതിപക്ഷത്തിരുന്നാൽ തകരുന്ന പാർട്ടിയല്ല കോൺഗ്രസ് --​കെ. മുരളീധരൻ
cancel

തിരുവനന്തപുരം: ലോട്ടറി അടിച്ചെന്ന് കരുതി പിണറായി വിജയൻ അഹങ്കരിക്കേണ്ടെന്ന്​ കെ.മുരളീധരൻ​. പത്ത് വര്‍ഷം പ്രതിപക്ഷത്ത് ഇരുന്നാൽ തകർന്ന്​ പോവുന്ന പാർട്ടിയല്ല കോൺഗ്രസ്​. ഇതിലും വലിയ വീഴ്ചകളിൽ നിന്ന് കോൺഗ്രസ് കരകയറിയിട്ടുണ്ട്​. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞതിൽ മുഖ്യമന്ത്രിക്കാണ്​ വലിയ ദുഃഖമെന്നും മുരളീധരൻ പരിഹസിച്ചു. ബി.ജെ.പി വോട്ട് കുറഞ്ഞ ഇടങ്ങളിൽ എൽ.ഡി.എഫ് ആണ് ജയിച്ചത് എന്ന് ഓര്‍ക്കണം.

പഞ്ചാബിൽ ഇന്ന്​ കോൺഗ്രസിന്‍റെ ശക്​തമായ സർക്കാറുണ്ട്​. പക്ഷേ, സി.പി.എമ്മിന്‍റെ സ്​ഥിതി അതല്ല. മുപ്പത്​ വർഷം ഭരിച്ച ബംഗാളിൽ അവർക്ക്​ ഒരു എം.എൽ.എ പോലുമില്ലെന്ന്​ ഒാർക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ്​ തോൽവി സംബന്ധിച്ച്​ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുടെ അക്കൗണ്ട്​ ​േക്ലാസ്​ ചെയ്യാനും സീറ്റ്​ പിടിച്ചെടുക്കാനുമാണ്​ എന്നെ നേമത്തേക്ക്​ പാർട്ടി നിയോഗിച്ചത്​. അക്കൗണ്ട്​ ​േക്ലാസ്​ ചെയ്യാനായി. സീറ്റ്​ പിടിച്ചെടുക്കാനായില്ല. 2016ൽ നിന്ന്​ 2021 ൽ എത്തിയപ്പോൾ നേമത്ത്​ എൽ.ഡി.എഫിന്​ 3305 വോട്ട്​ കുറയുകയാണുണ്ടായത്​. ബി​.ജെ.പിക്ക്​ 15925 വോട്ടും കുറഞ്ഞു. യു.ഡി.എഫിന്​ 22,664 വോട്ട്​ കൂടുകയാണുണ്ടായത്​. ബി.ജെ.പി ​സ്വാധീന മേഖലയിൽ മുന്നേറ്റമുണ്ടാക്കാനായി. എന്നാൽ, ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫിന്​ അനുകൂലമാക്കാനായില്ല. എസ്​.ഡി.പി.ഐ പോലുള്ള സംഘടനകളെ ഉപയോഗിച്ച്​ സംശയം ജനിപ്പിച്ചത്​ ന്യൂനപക്ഷ ഏകീകരണം ഇടതുപക്ഷത്തിന്​ അനുകൂലമാകാൻ കാരണമായി. എസ്​.ഡി.പി.ഐ ഇടതുപക്ഷത്തിന്​ അനുകൂലമായി വോട്ടു മറിച്ചുവെന്ന്​ അവർ ത​െന്ന പറഞ്ഞതാണ്​.

ഒരു എം.എൽ.എ പോലും ബി​.ജെ.പിക്ക്​ ഇല്ലാതാകുന്നതിൽ വ്യക്​തമായ പങ്കുവഹിച്ചത്​ യു.ഡി.എഫാണ്​. ഞങ്ങൾക്കതിൽ സ​ന്തോഷമുണ്ട്​. നേമത്ത്​ ഞങ്ങൾ വോട്ട്​ സമാഹരിച്ചുകൊണ്ടാണ്​ അത്​ സാധ്യമാക്കിയത്​. ബി.ജെ.പിക്ക്​ ശക്​തമായ സ്വാധീനമുള്ള മഞ്ചേശ്വരത്തും പാലക്കാടും അവരെ തോൽപിച്ചുകൊണ്ടാണ്​ അത്​ സാധ്യമാക്കിയതെന്നും കെ. മുരളീധരൻ പറഞ്ഞു.

ബി.ജെ.പിയെ കാണിച്ച്​ ഭയപ്പെടുത്തി ന്യൂനപക്ഷങ്ങളെ ആകർഷിക്കുകയും മറുഭാഗത്ത്​ ബി.​െജ.പി വോട്ടുകൾ വാങ്ങുകയുമാണ്​ ഇടതുപക്ഷം ചെയ്​തത്​. വത്സൻ തില്ല​േങ്കരിയെ പോലുള്ളവർ ഇതിന്​ ഇടനിലക്കാരായി നിന്നു. ഇടതുപക്ഷം ഇപ്പോൾ ആഗ്രഹിക്കുന്നത്​ കോൺഗ്രസിന്‍റെ തകർച്ചയും ബി​.ജെ.പിയുടെ വളർച്ചയുമാണ്​. എന്നാൽ, ബി.ജെ.പി ഇനി വളരില്ല. ഡൽഹിയിൽ അവരുടെ കഷ്​ടകാലം തുടങ്ങുകയാണ്​. പിന്നെ കേരളത്തിലെ കാര്യം പറയേണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു.

സമുദായ നേതാക്കൾക്ക്​ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും വിമർശിക്കുന്നവരെ മുഴുവൻ അപഹസിച്ചുകൊണ്ടാണ്​ രണ്ടാം പിണറായി സർക്കാർ തുടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്​ വീഴ്ചകൾ തിരുത്തി മ​ുന്നോട്ട്​ പോകും. ന്യൂനപക്ഷ വോട്ടുകൾ എന്തുകൊണ്ട്​ യു.ഡി.എഫിന്​ എതിരായി കേന്ദ്രീകരിച്ചുവെന്ന്​ പരിശോധിക്കും. വീഴ്ചകൾ വിലയിരുത്താൻ രാഷ്​ട്രീയ കാര്യ സമിതി ഉടൻ ചേരുന്നുണ്ട്​. കോൺഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി മുന്നോട്ട്​ പോകുമെന്നും കോൺഗ്രസിന്‍റെ തകർച്ച ആരും സ്വപ്​നം കാണ്ടേണ്ടെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharancongressassembly election 2021
News Summary - k muralidharan responds on election result
Next Story