ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങൾ പരമപുച്ഛത്തോടെ തളളുന്നു -മുരളീധരൻ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ വ്യക്തിപരമായ പരാമര്‍ശങ്ങൾക്ക് മറുപടിയുമായി വീണ്ടും കെ. മുരളീധരൻ എം.എൽ.എ. ഉണ്ണിത്താന്‍റെ പരാമര്‍ശങ്ങളെ പരമപുച്ഛത്തോടെ തളളിക്കളയുന്നതായി മുരളീധരൻ പറഞ്ഞു. താന്‍ പറഞ്ഞത് രാഷ്ട്രീയമാണ്. അതിനെ തറ വര്‍ത്തമാനം കൊണ്ടല്ല േനരിടേണ്ടത്. തന്‍റെ വിമര്‍ശനം പാര്‍ട്ടി നേതൃത്വവും പ്രതിപക്ഷ നേതാവും ഉള്‍ക്കൊണ്ടിട്ടുണ്ട്. ഉണ്ണിത്താന്‍റെ വിവരമില്ലായ്മക്ക് മറുപടിയില്ലെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
തന്‍റെ പിതാവ് കരുണാകരന്‍റെ ശ്രാദ്ധത്തില്‍ നിന്ന് താന്‍ വിട്ടുനിന്നിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി. മലയാളമാസം പ്രകാരം പിതാവിന്‍റെ ശ്രാദ്ധം നവംബർ 16ന് ആയിരുന്നു. ഹിന്ദുമത വിശ്വാസപ്രകാരം മതപരമായ കർമങ്ങൾ അനുഷ്ടിക്കുന്നത് മരിച്ച നാളിലാണ്. കഴിഞ്ഞ 16ാം തീയതി ആയിരുന്നു പൂയം നക്ഷത്രം. അന്നേ ദിവസം രാവിലെ ക്ഷേത്രത്തിൽ പോയി വേണ്ട കർമങ്ങൾ ചെയ്തിരുന്നതായും മുരളീധരൻ പറഞ്ഞു.
കെ. കരുണാകരന്‍റെ മക്കള്‍ സദാചാരംവിട്ട് പ്രവര്‍ത്തിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
