Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരാതി...

പരാതി പൂഴ്ത്തിവെച്ചതിനു കോടിയേരിക്കെതിരെ കേസ് എടുക്കണം- മുരളീധരൻ

text_fields
bookmark_border
പരാതി പൂഴ്ത്തിവെച്ചതിനു കോടിയേരിക്കെതിരെ കേസ് എടുക്കണം- മുരളീധരൻ
cancel

തിരുവനന്തപുരം: സി.പി.എം എം.എൽ.എക്കെതിരെ ഡി.വൈ.എഫ്​.​െഎ വനിതനേതാവ്​ നൽകിയ പരാതി പൂഴ്​ത്തിവെക്കുകയും സംഭവം മറച്ചുവെക്കുകയും ചെയ്​ത പാർട്ടി സംസ്ഥാന സെക്രട്ടറി​ കോടിയേരി ബാലകൃഷ്​ണനടക്കം നേതാക്കൾക്കെതിരെ കേസെടുക്കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുന്ന കാര്യം യു.ഡി.എഫ്​ ആലോചിക്കുമെന്നും കെ. മുരളീധരൻ എം.എൽ.എ. വളാഞ്ചേരിയിൽ തിയറ്റർ ഉടമയെ അറസ്​റ്റ്​ ചെയ്​തത്​ സംഭവം മറച്ചുവെ​െച്ചന്ന കാര്യം ചൂണ്ടിക്കാട്ടിയാണ്​. അതേ വകുപ്പ്​ കോടിയേരിക്കും ബാധകമാണ്​. പരാതി കിട്ടിയിട്ട്​ മൂന്നാഴ്​ചയായി എന്ന്​ അദ്ദേഹം സമ്മതിക്കുകയും ചെയ്​തിട്ടുണ്ടെന്നും മുരളീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വനിത നേതാവി​​​െൻറ പരാതി മൂടിവെച്ചിട്ടാണ്​ പോളിറ്റ്​ ബ്യൂറോ അംഗം വൃന്ദ കാരാട്ട്​ കഴിഞ്ഞ ദിവസം വനിതവിമോചനം പ്രസംഗിക്കാൻ പോയത്​. കഴിഞ്ഞ കൊല്ലം ഒരു യു.ഡി.എഫ്​ എം.എൽ.​എക്കെതിരെ പരാതി കിട്ടിയപ്പോൾതന്നെ അറസ്​റ്റ്​ ചെയ്​ത്​ ജയിലിലടയ്​ക്കുകയായിരുന്നു. ഒരു മാസക്കാലം അദ്ദേഹത്തെ നിയമസഭ സമ്മേളനത്തിൽ പ​െങ്കടുക്കാൻ പോലും അനുവദിച്ചില്ല. എന്നാൽ, സ്വന്തം എം.എൽ.എയുടെ കാര്യത്തിൽ ഇരട്ടനീതിയാണ്​ പാർട്ടിയു​ം സർക്കാറും സ്വീകരിക്കുന്നത്​. വനിതനേതാവി​​​െൻറ പരാതി ആഭ്യന്തരകാര്യമായി ചുരുക്കരുത്​. ഇത്തരം സംഭവത്തിൽ ശക്തമായി നിലപാട്​ സ്വീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​​​െൻറ ഇൗ വിഷയത്തിലെ നിലപാട്​ അറിയാൻ താൽപര്യമുണ്ട്​.

വ്യക്തിക്കെതിരെ പരാതിയുണ്ടെങ്കിൽ അന്വേഷിക്കേണ്ടത്​ പൊലീസാണ്​. പാർട്ടിക്ക്​ അച്ചടക്ക നടപടിയെടുക്കാനേ കഴിയൂ. തനിക്കെതിരെയുണ്ടായെന്ന്​ എം.എൽ.എ ആരോപിച്ച ഗൂഢാലോചനയിൽ എന്തായാലും യു.ഡി.എഫിന്​ പങ്കില്ല. എന്തെങ്കിലും പങ്കുണ്ടെങ്കിൽ അതു സ്വന്തം പാർട്ടിക്കാർക്ക്​ മാത്രമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പ്രളയാനന്തര ദുരിതാശ്വാസ-പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുന്ന നിർണായക സമയത്ത്​ ആർക്കും ചുമതല നൽകാ​െത മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്ക്​ ​േപായതോടെ കേരളത്തിൽ നാഥനില്ലാത്ത സ്​ഥിതിയും ഭരണപ്രതിസന്ധിയുമാണെന്ന്​ കെ. മുരളീധരൻ ആരോപിച്ചു. അദ്ദേഹം പോയി രണ്ട്​ ദിവസത്തിനുള്ളിൽ നാഥനില്ലായ്​മയുടെ ഉദാഹരണങ്ങൾ പ്രകടമായിക്കഴിഞ്ഞു.

സംസ്​ഥാന സ്​കൂൾ ക​േലാത്സവും ചലച്ചിത്രോത്സവവുമടക്കം മാറ്റിവെച്ച പൊതുഭരണവകുപ്പി​​​െൻറ സർക്കുലർ തങ്ങളറി​ഞ്ഞില്ലെന്ന്​​ മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും കടകംപള്ളി സുരേന്ദ്രനുമടക്കം പരസ്യമായി പറഞ്ഞതാണ്​ രണ്ടാമത്തെ സംഭവം. മുഖ്യമന്ത്രി നൽകിയ ഉറപ്പിന്​ വിരുദ്ധമായ സർക്കുലറെന്നാണ്​ എ.കെ. ബാലൻ പ്രതികരിച്ചത്​.
രണ്ട്​ ദിവസങ്ങൾ കൊണ്ടാണ്​ ഇൗ സ്​ഥിതിയെങ്കിൽ വരുംദിവസങ്ങളിൽ എന്താവും അവസ്​ഥ. പകർച്ചവ്യാധി മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ്​ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യമന്ത്രി പരാജയ​െപ്പട്ടു. എലിപ്പനി മരണങ്ങൾ വർധിക്കു​േമ്പാഴും ആ​േരാഗ്യ ഡയറക്​ടർ വിദേശത്താണ്​.

ദുരിതബാധിതർക്ക്​ 10000 രൂപ വീതം നൽകുന്നതിലും രാഷ്​ട്രീയം നോക്കുകയാണ്​. ഇത്തരത്തിൽ അനിശ്ചിതത്വം നിറഞ്ഞുനിൽക്കു​േമ്പാഴാണ്​ ഫണ്ട്​ പിരിക്കാൻ വേണ്ടി മന്ത്രിമാർ കൂടി വിദേശത്ത്​ പോകുന്നത്​. മന്ത്രിമാർ നേരിട്ട്​ ചെന്നാ​ൽ മാത്രം കാശ്​ കിട്ടാൻ മന്ത്രിമാരുടെ സൗന്ദര്യം കണ്ടല്ല ആരും കാശ്​ കൊടുക്കുന്നത്​. അടിയന്തരപരിഹാരം കാണേണ്ട നിരവധി വിഷയങ്ങൾ മുമ്പിലുണ്ടായിരിക്കെ കൂടുതൽ ധൂർത്ത്​ നടത്തിയാണ്​ മന്ത്രിമാർ ഉൗരുചുറ്റാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharanmalayalam newspk sasi mla
News Summary - k muralidharan on pk sasi mla issue- india news
Next Story