Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമം ബി.ജെ.പിയിൽ...

നേമം ബി.ജെ.പിയിൽ നിന്നും പിടിച്ചെടുക്കാൻ കോൺഗ്രസ്​; കെ.മുരളീധരനെ ഇറക്കിയേക്കും

text_fields
bookmark_border
k muralidharan
cancel

തിരുവനന്തപുരം: ബി.ജെ.പിയുടെ കയ്യിലുള്ള കേരളത്തിലെ ഏക നിയമസഭ മണ്ഡലമായ നേമം പിടിക്കാനൊരുങ്ങി കോൺഗ്രസ്​. കെ.കരുണാകരന്‍റെ പഴയ തട്ടകമായ നേമത്ത്​ മകൻ കെ.മുരളീധരനെത്തന്നെ ഇറക്കാൻ കോൺഗ്രസ്​ ചർച്ചകൾ നടത്തുന്നതായാണ്​ വിവരം. അതേ സമയം നേമവുമായി ബന്ധപ്പെട്ട്​ ഒരു ചർച്ചയും നടന്നിട്ടില്ലെന്ന്​ കെ.മുരളീധരൻ അറിയിച്ചു. ​

നിലവിൽ വടകര എം.പിയായ കെ.മുരളീധരൻ സന്നദ്ധത അറിയി​ച്ചില്ലെങ്കിൽ ഉമ്മൻചാണ്ടിയോ രമേശ്​ ചെന്നിത്തലയോ അടക്കമുള്ള മുതിർന്ന നേതാക്കളെയും പരിഗണിക്കുമെന്നാണ്​ വിവരം. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ്​ മണ്ഡലത്തിൽ നിന്നും മുരളീധരൻ രണ്ടുതവണ നിയമസഭയിലെത്തിയിട്ടുണ്ട്​.

നേമത്ത്​ ശക്തനായ സ്ഥാനാർഥിയെ ഇറക്കുന്നത്​ കേരളത്തിലെ ഫലത്തെ മൊത്തം അനുകൂലമായി സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ്​ കോൺഗ്രസ്​. കഴിഞ്ഞ തവണ 8,671 വോട്ടുകൾക്കാണ്​ ഒ.രാജഗോപാൽ സി.പി.എമ്മിലെ വി.ശിവൻകുട്ടിയ പരാജയപ്പെടുത്തിയത്​. യു.ഡി.എഫ്​ സ്ഥാനാർഥിയായി മത്സരിച്ച ജെ.ഡി.യുവിൻ വി.സുരേന്ദ്രൻ പിള്ളക്ക്​ 13,860 വോട്ടുകൾ മാത്രമാണ്​ നേടാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanNemom
Next Story