Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സമുദായ സംഘടനകളെ നിയന്ത്രിക്കുന്നത് ശരിയല്ല -കെ. മുരളീധരൻ VIDEO

text_fields
bookmark_border
Muralidharan
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ പരസ്യ നിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണെന്ന് കോൺഗ്രസ് നേതാ വ് കെ. മുരളീധരൻ എം.പി. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല. എല്ലാ സമുദായ സംഘടനകളെയും നിരോധ ിക്കാൻ തെരഞ്ഞെടുപ്പ് കമീഷന് സാധിക്കില്ലെന്നും കെ. മുരളീധരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമീഷന്‍റെ നോട്ടീസിന് സംഘടനകൾ മറുപടി പറയും. എൻ.എസ്.എസിന്‍റെ നിലപാട് മുന്നണിക്ക് കരുത്തു പകരുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

യു.ഡി.എഫിന് അനുകൂലമല്ലാത്ത നിലപാടാണ് എസ്.എൻ.ഡി.പിയുേടത്. എന്നാൽ, ഇക്കാര്യം എസ്.എൻ.ഡി.പി നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നതെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Muralidharan to Election Commission -Kerala News
Next Story