Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പിയുടെ പാക്...

ബി.ജെ.പിയുടെ പാക് വാദക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തണം –കെ. മുരളീധരന്‍

text_fields
bookmark_border
ബി.ജെ.പിയുടെ പാക് വാദക്കാര്‍ക്കെതിരെ യു.എ.പി.എ ചുമത്തണം –കെ. മുരളീധരന്‍
cancel

പാലക്കാട്: ഇവിടെയുള്ളവരെ പാകിസ്താനിലേക്ക് അയക്കണമെന്ന് പറയുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് യു.എ.പി.എ ചുമത്താത്തതെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ഇന്ത്യയിലെ ആളുകളുടെ കണക്കെടുത്ത് പാകിസ്താനിലേക്ക് അയക്കാന്‍ ആരും എ.എന്‍. രാധാകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി സഹകാരികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമലിന്‍െറ ആശയങ്ങളോട് വിയോജിപ്പുണ്ടാകാം. എന്നാല്‍, കമലിന് ഇന്ത്യയില്‍ ജീവിക്കാനുള്ള അവകാശത്തെ കുറിച്ച് അഭിപ്രായ വ്യത്യാസമില്ളെന്നും തോമസ് ഐസക്കിന്‍െറ പുസ്തകപ്രകാശന ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ. മുരളീധരന്‍ ചോദിച്ചു.

കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന ഒളിയജണ്ടയുമായാണ് കേന്ദ്രം സഹകരണ പ്രസ്ഥാനങ്ങളില്‍ കയറി പിടിച്ചിരിക്കുന്നത്. കേരളത്തെ സാമ്പത്തികമായി തകര്‍ത്ത് നിലയുറപ്പിക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഇവരുടെ ലക്ഷ്യം കോര്‍പറേറ്റുകളെ സഹായിക്കലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Muraleedharankamal
News Summary - k muralidaran kamal
Next Story