Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് മുരളീധരന്‍റെ ഉദ്ദേശം -സന്ദീപ്​ വാര്യർ

text_fields
bookmark_border
നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് മുരളീധരന്‍റെ ഉദ്ദേശം -സന്ദീപ്​ വാര്യർ
cancel

തിരുവനന്തപുരം: നേമത്ത്​ കെ. മുരളീധരൻ മത്സരിക്കാൻ ഒരുങ്ങുന്നത്​ ജയിക്കാനല്ലെന്നും ഫണ്ട്​ പിരിക്കാനാണെന്നും ബി.ജെ.പി വക്​താവ്​ സന്ദീപ്​ വാര്യർ. ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ ​ൈകയ്യയച്ചുള്ള സഹകരണത്തിലാണ് മുരളിയുടെ കണ്ണെന്നും സന്ദീപ്​ ആരോപിച്ചു.

ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണ രൂപം:

നേമത്ത് ജയിക്കാനല്ല, പിരിക്കാനാണ് കെ.മുരളീധരൻ്റെ ഉദ്ദേശം . ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള 'സഹകരണത്തിലാണ് ' മുരളിയുടെ കണ്ണ്. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകും.

വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് നേമം മുരളിക്ക് നൽകും. പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച് നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛൻ്റെ മകനാണ് മുരളീധരൻ. ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിൻ്റെ പ്രതിഫലനം കൂടിയാണ് മുരളീധരൻ്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും. ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muraleedharan's intention is not to win, but to collect cash - Sandeep g varier
Next Story