വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിൽ, പിണറായി ബി.ജെ.പിയുടെ അടിമ -കെ.മുരളീധരൻ
text_fieldsകെ. മുരളീധരൻ
തൃശൂര്‍: വോട്ടുചോരി ആദ്യം പരീക്ഷിച്ചത് കേരളത്തിലാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ടു കൊള്ളയെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. വോട്ടുചോരിയിൽ മിണ്ടാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി വിജയനല്ലേ. പൂർണമായും ബി.ജെ.പിയുടെ അടിമയും ബി ടീമുമായി പിണറായി വിജയൻ മാറിയെന്നും മുരളീധരൻ ആരോപിച്ചു.
പൊലീസ് മർദനത്തിലെ ചർച്ചകളോട് മറുപടി പറയുന്നതിൽ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടെന്നും മുരളീധരൻ പറഞ്ഞു. പഴയ ചരിത്രം പറയാനല്ല അടിയന്തര പ്രമേയം കൊണ്ടുവന്നത്. പൊലീസ് അങ്ങനെയായിരുന്നു, ഇപ്പോഴും അങ്ങനെയാണ് എന്ന് പറയുന്നുണ്ടെങ്കിൽ എന്തിനാണ് മുഖ്യമന്ത്രി? പത്തുവർഷംകൊണ്ട് കേരള പൊലീസ് സംവിധാനം തകർന്നു. പൊലീസ് സി.പി.എമ്മുകാരുടെഏഴാം കൂലികളായി. എല്ലാ മേഖലകളിലും പരാജയപ്പെട്ട സർക്കാറാണിതെന്നും മുരളീധരൻ ആരോപിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി നിയമസഭയില്‍ എത്തരുതെന്നും കെ. മുരളീധരന്‍ പറഞ്ഞു. സഭയിലെത്തി രാഹുല്‍ പിണറായി സര്‍ക്കാരിന്റെ ഐശ്വര്യമായി മാറരുത്. വായില്ലാകുന്നിലപ്പനായി സഭയില്‍ ഇരുന്നിട്ട് എന്തുകാര്യം. രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വന്നതുകൊണ്ട് ഒന്നും സംഭവിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം ഇനി സഭയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം. വന്നാല്‍ അറ്റന്‍ഷന്‍ അതിലേക്ക് പോകും. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടിരിക്കുന്ന സമയമാണ്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കുക. പിണറായി സര്‍ക്കാരിന്റെ ഒരുപാട് മര്‍ദനങ്ങള്‍ ഏറ്റ ആളാണല്ലോ അദ്ദേഹം. അങ്ങനെയുള്ള വ്യക്തി തന്നെ പിണറായി സര്‍ക്കാരിന്റെ ഒരു ഐശ്യര്യമായി മാറരുത്. ഒന്നുകില്‍ തനിക്ക് പങ്കില്ല എന്ന് പരസ്യമായി പറയുകയും ആരോപിച്ചവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യണം. അല്ലെങ്കില്‍ കാത്തിരിക്കാന്‍ തയാറാകണമെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

