Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നേതൃത്വത്തോട് അതൃപ്തി; വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കെ. മുരളീധരന്‍

text_fields
bookmark_border
മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചിരുന്നു
k muraleedharan
cancel

കോഴിക്കോട്: വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ. മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. കെ.പി.സി.സി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍.

അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിക്ക് അനുകൂലമായി നിലപാടെടുക്കണമെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍റിനോട് അഭ്യർഥിച്ചിരുന്നു. മുരളീധരനെ പ്രചാരണ രംഗത്തിറക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും ലീഗ് ഹൈക്കമാന്‍ഡിനോട് അഭ്യര്‍ഥിച്ചിരുന്നു.

കെ.പി.സി.സി നേതൃത്വവുമായി അകല്‍ച്ചയിലാണെങ്കിലും ലീഗുമായി നല്ല ബന്ധത്തിലാണ് മുരളീധരൻ. കോണ്‍ഗ്രസ് വേദികളില്‍ നിന്നും വിട്ടുനില്‍ക്കുമ്പോഴും ലീഗ് പരിപാടികളിൽ മുരളീധരൻ പങ്കെടുക്കാറുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story