Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുലിന്‍റെ യാത്രയെ ജനങ്ങൾ ഏറ്റെടുത്തു; കേരളാ സി.പി.എം ബി.ജെ.പിയുടെ ബി പതിപ്പാണെന്ന് പരസ്യമായി പറയും -മുരളീധരൻ

text_fields
bookmark_border
നിലത്തിരുന്ന് പ്രസംഗം കേട്ടത് സ്റ്റേജിൽ ഇരുന്നാലേ നേതാവാകൂവെന്ന മിഥ്യ ധാരണ മാറ്റാൻ
രാഹുലിന്‍റെ യാത്രയെ ജനങ്ങൾ ഏറ്റെടുത്തു; കേരളാ സി.പി.എം ബി.ജെ.പിയുടെ ബി പതിപ്പാണെന്ന് പരസ്യമായി പറയും -മുരളീധരൻ
cancel

കൊല്ലം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ ജനങ്ങൾ ഏറ്റെടുത്തെന്ന് കെ. മുരളീധരൻ എം.പി. സാധാരണക്കാരായ ജനങ്ങളാണ് രാഹുലിനെ കാണാനായി എത്തുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ നടക്കുമ്പോൾ കേരളത്തിലെങ്കിലും അദ്ദേഹത്തോടൊപ്പം നടക്കേണ്ടത് കോൺഗ്രസ് പ്രവർത്തകന്‍റെ കടമയാണെന്നും മുരളീധരൻ വ്യക്തമാക്കി.

രാഹുൽ ഗാന്ധി ദേശീയ നേതാവാണ്. കേരളത്തിലെ സി.പി.എം പോലയല്ല സംസ്ഥാനത്തിന് പുറത്തുള്ള സി.പി.എം. കേരളത്തിന് പുറത്ത് കോൺഗ്രസുമായി അവർ സഖ്യത്തിലാണ്. മൂന്ന് സി.പി.എം എം.പിമാരിൽ രണ്ട് പേർ കോൺഗ്രസിന്‍റെ പിന്തുണയോടെയാണ് ജയിച്ചത്. അതു കൊണ്ടാണ് വിമർശനത്തിൽ പോസിറ്റീവ് നിലപാട് രാഹുൽ സ്വീകരിക്കുന്നത്.

രാജ്യത്തെ വിഭജിക്കുന്ന ബി.ജെ.പിക്കെതിരായ മുദ്രാവാക്യമാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. എന്നാൽ, കേരളത്തിലെ സി.പി.എം ബി.ജെ.പിയുടെ ബി പതിപ്പാണെന്ന് കോൺഗ്രസിന് അറിയാമെന്നും അക്കാര്യം പരസ്യമായി പറയുമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

സ്റ്റേജിൽ ഇരുന്നാലേ നേതാവാകൂവെന്ന മിഥ്യ ധാരണ മാറ്റാനാണ് കരുനാഗപ്പള്ളിയിലെ സമാപന യോഗത്തിൽ നിലത്തിരുന്ന് പ്രസംഗം കേട്ടത്. യാത്ര കേരള പര്യടനം കഴിയുന്നത് വരെ സ്റ്റേജിൽ കയറാതെ മാതൃക കാണിക്കാനാണ് തീരുമാനം. ചെറിയ സ്റ്റേജ് ആയതിനാൽ രാഹുലിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന്‍റെ സുരക്ഷയാണ് പ്രധാനമെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K Muraleedharan react to Victory of Bharat Jodo Yatra
Next Story