Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം നേരത്തെ അറിയിച്ചില്ല; നേതൃത്വത്തിനെതിരെ കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം നേരത്തെ അറിയിച്ചില്ലെന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ കെ. മുരളീധരൻ. നേരത്തെ അറിയിച്ചിരുന്നെങ്കിൽ ഈ വിമർശനം ഒഴിവാക്കാമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
സന്ദീപ് പാർട്ടിയിൽ ഉറച്ചു നിൽക്കുമെന്ന് അറിയിച്ചതോടെ പ്രശ്നങ്ങൾ അവസാനിച്ചു. തെറ്റ് മനസിലാക്കി വന്നതിനാൽ സന്ദീപിനെ രണ്ടാം പൗരനായി കാണില്ല. പാർട്ടിയിൽ ആരും സംഘർഷം പ്രതീക്ഷിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.
യു.ഡി.എഫ് വോട്ട് ബാങ്കിൽ വിള്ളലില്ല. പാലക്കാട് പോളിങ് ശതമാനത്തിലെ ഇടിവ് യു.ഡി.എഫിന്‍റെ വിജയത്തെ ബാധിക്കില്ല.
ജനം ഉപതെരഞ്ഞെടുപ്പിനോട് മുഖം തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. തെരഞ്ഞെടുപ്പിനോട് ജനത്തിനുള്ള നിസംഗത എന്താണെന്ന് വോട്ടെണ്ണലിന് ശേഷം എല്ലാ പാർട്ടികളും പരിശോധിക്കണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
Next Story

