Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭയിൽ വരാൻ...

നിയമസഭയിൽ വരാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുത് -കെ. മുരളീധരൻ

text_fields
bookmark_border
PV Anvar, K Muraleedharan
cancel

തിരുവനന്തപുരം: ബിസിനസ് ആവശ്യാർഥം വിദേശയാത്രക്ക് പോയ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റാത്തത്ര തിരക്കുള്ളവർ ഈ പണിക്ക് വരരുതെന്ന് കെ. മുരളീധരൻ പറഞ്ഞു.

സ്വന്തം ബിസിനസും വേണം, എം.എൽ.എയായി ഇരിക്കണം, ഭരണത്തിന്‍റെ പങ്കും പറ്റണം... എല്ലാം കൂടി നടക്കില്ല. ഇത് പൊതുപ്രവർത്തകന് പറ്റിയതല്ല. ജനപ്രതിനിധി സഭയിലെത്താതെ സ്വന്തം കാര്യത്തിന് പോകുന്നത് വോട്ട് ചെയ്ത ജനങ്ങളോട് കാണിക്കുന്ന അപരാധമാണ്. അതിന്‍റെ ധാർമിക ഉത്തരവാദിത്തം അൻവർ ഏറ്റെടുക്കണം.

സഭാ അധ്യക്ഷനെ അറിയിച്ചാണോ വിദേശത്ത് പോയതെന്ന് അൻവർ വ്യക്തമാക്കണം. അൻവറിന്‍റെ ചെയ്തികൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. മണ്ഡലത്തിലെ ജനങ്ങളുടെ സുഖ-ദുഃഖങ്ങളിൽ ഭാഗമാകേണ്ട ഉത്തരവാദിത്തം ജനപ്രതിനിധിക്കുണ്ട്. അതോടൊപ്പം വികസനവും വരണം. നിലമ്പൂരിൽ വലിയ വികസനമൊന്നും വന്നിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

മാധ്യമപ്രവർത്തകനോടുള്ള മോശം പരാമർശത്തിൽ അൻവർ മാപ്പുപറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K MuraleedharanPV Anvar MLA
News Summary - K Muraleedharan react to PV Anvar Statement
Next Story