Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറിയെന്ന് കെ. മുരളീധരൻ; ‘കേരളം രാഷ്ട്രീയ സംഘർഷത്തിലേക്ക് നീങ്ങുന്നു’

text_fields
bookmark_border
k muraleedharan 8977890
cancel

കോഴിക്കോട്: ഭ്രാന്തൻ ഭരണമായി പിണറായി സർക്കാർ മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. ഇത് കേരളത്തിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഒരു രാഷ്ട്രീയ സംഘർഷത്തിലേക്ക് സംസ്ഥാനം നീങ്ങാൻ പോകുകയാണ്. ഈ വൃത്തികെട്ട കളികളിച്ചാൽ ഏത് ആയുധമെടുത്തും പോരാടുമെന്ന് മുരളീധരൻ വ്യക്തമാക്കി.

വിദ്യയെ ഒളിപ്പിച്ചത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ്. പൊലീസ് എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നു. ഈ 15 ദിവസം ഇവർ എവിടെയായിരുന്നു എന്നാണ് അന്വേഷിക്കേണ്ടത്. ഒളിവിൽ താമസിക്കാൻ സി.പി.എമ്മും പൊലീസും ഒത്താശ ചെയ്തു. ഒളിവിൽ കഴിയാൻ സഹായിച്ച സി.പി.എം നേതാവിനെയും അറസ്റ്റ് ചെയ്യണം. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകാൻ പ്രതി വി.വി.ഐ.പി ഒന്നുമല്ലല്ലോ എന്നും മുരളീധരൻ പറഞ്ഞു.

സി.പി.എം എന്ത് ചെയ്യുന്നുവോ അതാണ് പൊലീസ് ചെയ്യുന്നത്. എല്ലാത്തിനും ശേഷം പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി അധ്യക്ഷനെയും കുടുക്കാൻ നോക്കുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Muraleedharan react to K Divya Arrest
Next Story