Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റിങ് എം.എൽ.എമാർ മണ്ഡലം മാറി മൽസരിക്കരുതെന്നാണ് പൊതുവികാരം -മുരളീധരൻ

text_fields
bookmark_border
k Muraleedharan
cancel

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാർ മണ്ഡലം മാറി മൽസരിക്കരുതെന്നാണ് പൊതുവികാരമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. എം.പിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കേണ്ടെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

യു.ഡി.എഫിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ നോ എൻട്രി വെക്കുന്നത് ശരിയല്ല. എൻ.സി.പിയുടെ യു.ഡി.എഫിലേക്കുള്ള വരവിനെ വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. പി.സി. ജോർജിനെയും പി.സി. തോമസിനെയും തള്ളുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

ഉമ്മൻചാണ്ടി ഏത് സ്ഥാനത്ത് വന്നാലും പാർട്ടിക്ക് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രമേശ് ചെന്നിത്തല സിറ്റിങ് സീറ്റായ ഹരിപ്പാടിന് പകരം മറ്റൊരു മണ്ഡലത്തിൽ മൽസരിക്കാൻ നീക്കം ആരംഭിച്ചുവെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K. Muraleedharan React to contesting MLAs
Next Story