കോഴിക്കോട്: ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷമെന്ന് കെ. മുരളീധരൻ എം.പി. തനിക്കെതിരെ മത്സരിച്ചിരുന്നെങ്കിലും നല്ല അടുപ്പം അദ്ദേഹവുമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്‍റെ പിതാവുമായും ചെറിയാൻ ഫിലിപ്പിന് നല്ല ബന്ധമായിരുന്നു. പലരും പിതാവിനെ കൈവിട്ടപ്പോൾ ചെറിയാൻ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
ചെറിയാൻ ഫിലിപ്പിന്‍റെ മടങ്ങിവരവ് പാർട്ടിക്ക് കരുത്ത് പകരും. ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹമാണെന്നും അപ്പോൾ കൂടുതൽ പ്രതികരിക്കാമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.