'മുരളീധരനും പത്മജയും കേരളത്തിന് ചെയ്ത ഉപകാരം മറക്കാനാകില്ല; നേമത്തും, തൃശ്ശൂരും അവരല്ലായിരുന്നെങ്കിൽ...'
text_fieldsഎല്ലാ മത്സരങ്ങളുടേയും ഒടുക്കം ഒാർക്കപ്പെടുന്നത് വിജയികളെയാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയവും അതിൽനിന്ന് ഭിന്നമല്ല. ഒന്നും രണ്ടും സ്ഥാനത്ത് എത്തിയവരൊക്കെ ചിലപ്പോൾ പരാമർശങ്ങളിൽ വന്നേക്കാം. പക്ഷെ മൂന്നാം സ്ഥാനക്കാർക്കൊക്കെ പരിഹാസമാവും കിട്ടുക.
ഇൗ തെരഞ്ഞെടുപ്പിെൻറ അവസാനത്തിലും അങ്ങിനെ അധികം പരാമർശിക്കാതെപോയ വ്യക്തിയാണ് കെ.മുരളീധരൻ. നേമത്ത് മൂന്നാമതെത്തിയ മുരളിയെ മാധ്യമങ്ങളും പാടെ വിസ്മരിക്കുകയായിരുന്നു.തൃശൂരിൽ രണ്ടാമതെത്തിയ മുരളിയുടെ സഹോദരി പത്മജാ വേണുഗോപാലും ഇടത് വിജയത്തിനിടയിൽ മങ്ങിപ്പോയി. എന്നാൽ ഇവർ ഇരുവരുടേയും തെരഞ്ഞെടുപ്പ് പങ്കാളിത്തം കേരളത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്ന് മുക്തമാക്കുന്നതിന് ഏറെ തുണച്ചതായി മാധ്യമപ്രവർത്തകൻ എൻ.കെ.ഭൂപേക് സമൂഹമാധ്യമത്തിൽ കുറിച്ചു.
കരുണാകരെൻറ കുടുംബം ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ സംഭവാന നേമത്തും, തൃശൂരിലും ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ പങ്കാളികളായി എന്നതാവുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
അവര്‍ ഉദ്ദേശിച്ച് ചെയ്തതാവില്ലെങ്കിലും, കെ മുരളീധരനും പത്മജാ വേണുഗോപാലും കേരളത്തിന് ചെയ്ത ഉപകാരം ഇടതുവിജയത്തിനിടയിലും ഓര്‍ക്കാതിരിക്കാന്‍ പാടില്ല. അവരായിരുന്നില്ല നേമത്തും, തൃശ്ശൂരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെങ്കില്‍, മൃദുസംഘികളായ കോണ്‍ഗ്രസുകാര്‍ കുമ്മനത്തിനും സുരേഷ് ഗോപിക്കും വോട്ട് ചെയ്ത് വര്‍ഗീയ രാഷ്ട്രീയത്തെ ജയിപ്പിക്കുമായിരുന്നു. അങ്ങനെ കേരളം വീണ്ടും അപമാനിക്കപ്പെടുമായിരുന്നു. അത് സംഭവിച്ചില്ല. കരുണാകരെൻറ കുടുംബം ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ സംഭവാന നേമത്തും, തൃശ്ശൂരിലും ബിജെപിയെ തോല്‍പ്പിക്കുന്നതില്‍ പങ്കാളികളായി എന്നതാവും.
ഇതോടൊപ്പം മറ്റൊരു കാര്യം. ഇവിടെ ക്ലച്ച് പിടിക്കാത്ത ബിജെപിയിലേക്ക് പോകുന്നതില്‍ കാര്യമില്ലെന്ന് കോണ്‍ഗ്രസിലെ നേതൃതലത്തിലടക്കമുള്ളവര്‍ മനസ്സിലാക്കണം. തോറ്റാല്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍, ഇവിടുത്തെ ജനങ്ങള്‍ ബിജെപിയെ കൈകാര്യം ചെയ്തത് കണ്ട് കോണ്‍ഗ്രസില്‍ തന്നെ തുടരാന്‍ തീരുമാനിക്കുന്നതാവും കേരളത്തിനും അവര്‍ക്കും നല്ലതെന്ന കാര്യം കൂടി മനസിലാക്കണം