അതൃപ്തി ഒട്ടുമില്ല, തൃപ്തി കുറെക്കാലമായി ഇല്ല; ഹൈക്കമാൻഡ് യോഗത്തിൽ പങ്കെടുക്കാത്തതിനെ കുറിച്ച് കെ. മുരളീധരൻ
text_fieldsതിരുവനന്തപുരം: ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ മുതിർന്ന നേതാവ് കെ. മുരളീധരൻ. അതൃപ്തി ഒട്ടുമിശല്ലന്നും തൃപ്തി കുറെക്കാലമായി ഇല്ലെന്നുമായിരുന്നു ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് കെ. മുരളീധരന്റെ മറുപടി.
അതൃപ്തി കാരണമാണോ യോഗത്തിന് പോകാത്തത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായായിരുന്നു മുരളീധരന്റെ പ്രതികരണം.
കടൽഖനനത്തിന് എതിരായ സമരജാഥയിൽ പങ്കെടുക്കുന്നതിനാലാണ് ഡൽഹിയിലെ യോഗത്തിന് എത്താൻ സാധിക്കാതിരുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് താൻ നിയമസഭയിലും പാർലമെന്റിലുമൊക്കെ പോയതെന്നും അതിനാൽ അവർക്ക് ആപത്ത് വരുമ്പോൾ കൂടെ നിൽക്കേണ്ട ബാധ്യതയുണ്ടെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി പുനഃസംഘടനക്ക് ഏറ്റവും അനുയോജ്യമായ സമയമാണിതെന്നും കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ട യാതൊരു സാഹചര്യവുമില്ലെന്നും മുരളീധരൻ സൂചിപ്പിച്ചു. പാർട്ടി നേതൃത്വം എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. സുധാകരൻ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് ജയിച്ചയാളാണ്. തെരഞ്ഞെടുപ്പ് ജയിക്കാൻ ആരോഗ്യമുണ്ടല്ലോ...പിന്നെ എന്താണ് പ്രസിഡന്റാകാൻ ആരോഗ്യം പോര എന്ന് പറയുന്നതെന്നും മുരളീധരൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

