Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമത്തെ കണക്ക് വടകരയിൽ...

നേമത്തെ കണക്ക് വടകരയിൽ തീർക്കുമെന്ന ബി.ജെ.പിയുടെ വെല്ലുവിളി മതേതരമനസ്സ് ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ

text_fields
bookmark_border
k muraleedharan
cancel

കോഴിക്കോട്: നേമത്തെ കണക്ക് വടകരയിൽ തീർക്കുമെന്നുളള ബി.ജെ.പിയുടേയും, ആർ.എസ്.എസ്സി​െൻറയും വെല്ലുവിളി വടകരയിലെ മതേതരമനസ്സ് ഏറ്റെടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ലോക്സഭാ തെരഞ്ഞെടുപ്പി​െൻറ സാഹചര്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം-ബി.ജെ.പി അന്തർധാര വടകരയിൽ വളരെ കൂടുതലാണ്, കേരളത്തിൽ മുഴുവനായിട്ടുളള സി.പി.എം-ബി.ജെ.പി അന്തർധാരയുടെ ഫലമായിട്ടാണ് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ഓഫീസുകളിൽ ഇ.ഡി കയറിയിറങ്ങുമ്പോൾ കയറാൻ പലവിധ കാരണങ്ങൾ ഉണ്ടായിട്ടും കേരളാ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇ.ഡി കയറാത്തത്.

പലയിടത്തും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ ഓഫീസിൽ ഇ.ഡി കയറി നിറങ്ങുകയാണ്. എന്നാൽ, കേരളത്തിൽ ഒരു കാൽ അകത്തേക്ക് ​നീട്ടി പിടിച്ചിരിക്കുകയാണ്. കയറാൻ അവസരം ഉണ്ടായിട്ടും ഈ അവസ്ഥ തുടരുന്നത് അന്തർധാരയുടെ തെളിവാണ്. കേരളത്തിലാകെ ഈ അന്തർധാരയുണ്ട്. ജീവിച്ചിരുന്ന ടി.പി. ചന്ദ്രശേഖരനെക്കാൾ ശക്തനാണ് കൊല്ലപ്പെട്ട ചന്ദ്രശേഖരനെന്ന് ഇത്തവണയും സി.പി.എമ്മിന് ബോധ്യപ്പെടും. വികസനത്തിനൊപ്പം ​കൊലപാതക രാഷ്ട്രീയവും ഇവിടെ ചർച്ചയാകും.

കരുത്തരായ സ്ഥാനാർഥികളെയാണ് എന്നും നേരിട്ടിട്ടുള്ള​തെന്നും മുരളീധരൻ പറഞ്ഞു. ആദ്യ തെരഞ്ഞെടുപ്പ് മുതലുളള അനുഭവമാണിത്. യു.ഡി.എഫ് നയം പറഞ്ഞ് ഇത്തവണയും വോട്ട് തേടും. കിണറ്റിലെ തവള ലോകം മുഴുവൻ നിയന്ത്രിക്കുമെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ കക്ഷി ദേശീയ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നത്.

രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണ​മെന്നാണ് യു.ഡി.എഫ് ആഗ്രഹിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമാണ് കഴിയുക. 2019ൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ച് വിജയിച്ചു. ഇപ്പോഴത് രാഹുൽ ഗാന്ധിയ​ുടെ സിറ്റിംങ് സീറ്റാണെന്നും മുരളീധരൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k muralidharanLok Sabha Elections 2024
News Summary - K. Muraleedharan MP talks about Vadakara Parliamentary Constituency
Next Story