Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ. മുരളീധരൻ എല്ലായിടത്തും ശക്തൻ, നേമത്ത് പ്രഖ്യാപനം വരെ കാത്തിരിക്കൂ -ഉമ്മൻചാണ്ടി

text_fields
bookmark_border
കെ. മുരളീധരൻ എല്ലായിടത്തും ശക്തൻ, നേമത്ത് പ്രഖ്യാപനം വരെ കാത്തിരിക്കൂ -ഉമ്മൻചാണ്ടി
cancel

കോട്ടയം: കെ. മുരളീധരൻ നേമത്ത് മാത്രമല്ല എല്ലായിടത്തും ശക്തനാണെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. നേമത്തെ സ്ഥാനാർഥിയുടെ കാര്യത്തിൽ പ്രഖ്യാപനം വരെ കാത്തിരിക്കൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മുരളീധരന്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയാണോ എന്ന ചോദ്യത്തിനാണ് എല്ലായിടത്തും ശക്തനാണ് മുരളീധരനെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചത്.

നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, താൻ പുതുപ്പള്ളി വിട്ട് പോകില്ലെന്നാണ് ഇന്നലെ രാത്രി അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെ നേമത്തെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി.

കെ. മുരളീധരനെ ഇന്ന് ഹൈകമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ച സാഹചര്യത്തിലാണ് മുരളീധരൻ നേമത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം വന്നത്. അതേസമയം, നിലവിലെ എം.പിമാർ ആരും മത്സരിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - K. Muraleedharan is strong everywhere, wait till Nemam declaration - Oommen Chandy
Next Story