Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമു​ഖ്യ​മ​​ന്ത്രി ...

മു​ഖ്യ​മ​​ന്ത്രി മ​ര​ണ​വീ​ട്ടി​ലെ പോ​ക്ക​റ്റ​ടി​ക്കാ​ര​ൻ –കെ. ​മു​ര​ളീ​ധ​ര​ൻ

text_fields
bookmark_border
മു​ഖ്യ​മ​​ന്ത്രി  മ​ര​ണ​വീ​ട്ടി​ലെ  പോ​ക്ക​റ്റ​ടി​ക്കാ​ര​ൻ –കെ. ​മു​ര​ളീ​ധ​ര​ൻ
cancel

തി​രു​വ​ന​ന്ത​പു​രം: ​​ഒ​രു മാ​സ​ത്തെ ശ​മ്പ​ളം പൂ​ർ​ണ​മാ​യി ന​ൽ​ക​ണ​മെ​ന്നും സ​മ്മ​ത​പ​ത്ര​മി​ല്ലെ​ന്നു​മു​ള്ള വി​വാ​ദ ഉ​ത്ത​ര​വി​ൽ പ്ര​തി​ഷേ​ധി​ച്ച്​ പ്ര​തി​പ​ക്ഷ അ​ധ്യാ​പ​ക-​സ​ർ​വി​സ്​ സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ യു.​ടി.​ഇ.​എ​ഫ്​ (യു​നൈ​റ്റ​ഡ്​ ടീ​ച്ചേ​ഴ്​​സ്​ ആ​ൻ​ഡ്​​ എം​പ്ലോ​യീ​സ്​ ഫെ​ഡ​റേ​ഷ​ൻ) സെ​ക്ര​േ​ട്ട​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച്​ ന​ട​ത്തി. കെ. ​മു​ര​ളീ​ധ​ര​ൻ എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

ഒ​രു​മാ​സ​ത്തെ ശ​മ്പ​ളം വേ​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​റ​ക്കി​യ മു​ഖ്യ​മ​​ന്ത്രി മ​ര​ണ​വീ​ട്ടി​ലെ പോ​ക്ക​റ്റ​ടി​ക്കാ​ര​നാ​യി ത​രം​താ​ഴ്​​ന്നെ​ന്ന്​ അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന​ത്​ സം​ഭാ​വ​ന ന​ൽ​കാ​ൻ ത​യാ​റാ​ണ്. ബ​ല​മാ​യി പി​ടി​​​ച്ചെ​ടു​ക്കു​മെ​​ങ്കി​ൽ ആ ​ഭീ​ഷ​ണി​ക്ക്​ വ​ഴ​ങ്ങാ​ൻ ത​യാ​റ​ല്ല. വി​സ്സ​മ്മ​ത​പ​ത്ര​ത്തി​ന്​ പു​ല്ല്​ വി​ല​യാ​ണ്​ ക​ൽ​പി​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ത​ന്നെ 1200 കോ​ടി​യി​ല​ധി​കം സ​ഹാ​യ​മെ​ത്തി​യ​ത്​ ഏ​തെ​ങ്കി​ല​ും മ​ന്ത്രി വി​ദേ​ശ​ത്ത്​ പോ​യി​ട്ടാ​ണോ എ​ന്നും മു​ര​ളീ​ധ​ര​ൻ ചോ​ദി​ച്ചു. യു.​ടി.​ഇ.​എ​ഫ് ക​ൺ​വീ​ന​ർ എ​ൻ.​കെ. ബെ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsk muraleedharanCM Pinarayimalayalam newsSalary challenge
News Summary - K Muraleedharan CM Pinarayi-Kerala News
Next Story