Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുരളീധരൻ ഏറ്റവും...

മുരളീധരൻ ഏറ്റവും മികച്ച സ്ഥാനാർഥി -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally
cancel

തിരുവനന്തപുരം: വടകരയിൽ സ്ഥാനാർഥിയായി തെരഞ്ഞെടുക്കപ്പെട്ട കെ. മുരളീധരന്​ വിജയം അനായാസമെന്ന്​ കെ.പി.സി.സി അധ്യ ക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും മികച്ച സ്ഥാനാർഥിയാണ്​ മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ. മുരള ീധരൻ മത്സരിച്ചാൽ വടകരയിൽ കടുത്ത പോരാട്ടം നടത്തി കോൺഗ്രസിന്​ വിജയിക്കാൻ സാധിക്കും. അവിടെ ഏത്​ സ്ഥാനാർഥിയെ നിർത്തിയാലും ജയിക്കാനുള്ള സാധ്യതയാണ്​ നിലനിൽക്കുന്നത്​. മുരളീധരനാണെങ്കിൽ അനായാസേന അത്​ സാധ്യമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകര നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ വികാരം അക്രമ രാഷ്​ട്രീയത്തിന്​ വിരുദ്ധമാണെന്ന്​ മുല്ലപ്പള്ളി പറഞ്ഞു. രാഷ്​ട്രീയ-മത-ജാതി ചിന്തകൾക്ക്​ അതീതമായി ജനങ്ങൾ ഒറ്റക്കെട്ടായി അക്രമ രാഷ്​ട്രീയത്തി​​​െൻറ പ്രതീകമായ ഒരാളെ ലോക സഭയിലേക്ക്​ അയക്കാൻ പാടില്ലെന്ന നിലപാടിലാണ്​​. സമാധാനം ആഗ്രഹിക്കുന്ന അക്രമ രാഷ്​ട്രീയം വെറുക്കുന്ന ധാരാളം കമ്യൂണിസ്റ്റ്​ അനുഭാവികളായിട്ടുള്ള ആളുകൾ​ ആ നിയോജക മണ്ഡലത്തിലുണ്ട്​. ജയരാജൻ അവിടെ സ്ഥാനാർഥിയാകുന്നത്​ അവരിൽ വിദ്വേഷമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു.

കമ്യൂണിസ്റ്റ്​കാരായ നിരവധി ആളുകൾ എന്നെ നിരന്തരമായി ബന്ധപ്പെടുന്നുണ്ട്​. അതുകൊണ്ട്​ തന്നെയാണ്​ ഇൗ കാര്യങ്ങളെല്ലാം എനിക്ക്​ ബോധ്യപ്പെട്ടത്​. വടകര മണ്ഡലത്തി​​​െൻറ നാഡീമിടിപ്പുകൾ ആരെക്കാളും നന്നായി അറിയുന്നയാളാണ്​ ഞാൻ. അവിടെ മത്സരിക്കുന്ന ഏത്​ സ്ഥാനാർഥിയെയും വിജയിപ്പിക്കാൻ എനിക്ക്​ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്​. -മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mullappally RamachandranVadakara Assembly Constituency
News Summary - k muraleedharan best candidate in vadakara-kerala news
Next Story