Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരേഷ് ​ഗോപിയെ ജയിപ്പിച്ചതും പിണറായി, ഒടുവിൽ തന്തക്ക് വിളി കേട്ടതും പിണറായി; പരിഹാസവുമായി കെ. മുരളീധരൻ

text_fields
bookmark_border
'ഇന്ന് സംഘികൾക്ക് യോ​ഗിയേക്കാൾ വിശ്വാസം സഖാവ് പിണറായിയെ'
K Muraleedharan
cancel

ചെറുതുരുത്തി (തൃശൂർ): ജയിപ്പിച്ചുവിട്ട ആളിൽ നിന്നും പിണറായി വിജയന് തന്തക്ക് വിളി കിട്ടിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. സുരേഷ് ഗോപിയുടെ വിജയത്തിന് മുൻകൈ എടുത്തത് പിണറായിയാണെന്നും മുരളീധരൻ പറഞ്ഞു. ചെറുതുരുത്തിയിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയാണ് പിണറായിക്കെതിരെ മുരളീധരൻ ആഞ്ഞടിച്ചത്.

ഇന്ന് സംഘികൾക്ക് യോ​ഗിയേക്കാൾ വിശ്വാസം സഖാവ് പിണറായിയെയാണ്. ഇന്ത്യയിലെ ഏക കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മനസ് കാവിയാണ്. പ്രവൃത്തിയിൽ ചുവപ്പില്ല, മുതലാളിത്ത മനോഭാവമാണ്. അതു കൊണ്ടാണ് പാർട്ടി തകർന്നു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പിണറായിയുടെ വായിൽ നിന്ന് നരേന്ദ്ര മോദി എന്ന് വാക്ക് പോലും വന്നിട്ടില്ല. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റം പറഞ്ഞു. മോദിയുടെ കേരളത്തിലെ പതിപ്പായി പിണറായി മാറുകയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

പകൽ പൂരം മുതൽ പുലർച്ചെ മൂന്നു മണിവരെ പരിസരത്ത് കാണാതിരുന്ന ബി.ജെ.പി സ്ഥാനാർഥിയാണ് സേവാഭാരതിയുടെ ആംബുലൻസിൽ സ്ഥലത്തെത്തിയത്. പിന്നീട് കമീഷണർ മോഡൽ അഭിനയമാണ്. പൊലീസ് കമീഷണർ ചീറുമ്പോൾ നിർഗുണപരബ്രഹ്മമായി മന്ത്രി കെ. രാജൻ സ്ഥലത്ത് നിൽപ്പുണ്ട്. രാജന് പോലും വിലകൽപ്പിക്കാത്ത കമീഷണർ സുരേഷ് ഗോപിയെ കാണുമ്പോൾ മട്ടുമാറി. പൂരം സെറ്റിൽ ചെയ്യുന്നു.

വെടിക്കെട്ട് നടക്കുന്നത് രാവിലെ ഏഴു മണിക്കാണ്. വർണങ്ങൾ വിരിയേണ്ട വെടിക്കെട്ടിൽ രാവിലെ കണ്ടത് കുറേ കറുത്ത പുകയും ഭൂമി കുലുങ്ങുന്ന ശബ്ദവുമാണ്. എന്നാൽ, പൂരം കലങ്ങിയിട്ടില്ലെന്നും വെടിക്കെട്ട് വൈകിയെന്നേ ഉള്ളൂവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പൂരമോ വെടിക്കെട്ടോ കണ്ടിട്ടുണ്ടോ എന്ന് മുരളീധരൻ ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Muraleedharan attack to Pinarayi Vijayan
Next Story