Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കി -കെ. മുരളീധരൻ

text_fields
bookmark_border
K Muraleedharan
cancel

തിരുവനന്തപുരം: ക്രാഫ്റ്റ് മാഷായ ഗോവിന്ദൻ മാഷ് താത്വിക അവലോകനം നടത്തി സി.പി.എമ്മിനെ കുഴപ്പത്തിലാക്കി കൊണ്ടിരിക്കുകയാണെന്ന് കെ. മുരളീധരൻ എം.പി. മഹിള കോൺഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപ്പം വിറ്റ് ജീവിക്കണമെന്ന് പറയുന്ന മാഷിന് കണക്കുമറിയില്ല, സിദ്ധാന്തവുമറിയില്ല. വിലക്കയറ്റത്തിനെതിരെയുള്ള സ്ത്രീകളുടെ സമരം തുടരുമെന്നും കെ. മുരളീധരൻ പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം പൊലീസ് നിർത്തിയില്ലെങ്കിൽ സമരം ക്ലീഫ് ഹൗസിന് മുന്നിലേക്ക് മാറ്റുമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം.പി വ്യക്തമാക്കി. മഹിള കോൺഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാർച്ചിൽ പൊലീസ് മനഃപൂർവം സംഘർഷമുണ്ടാക്കി. നാലുവട്ടം ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ബലപ്രയോഗത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ലീനക്ക് പരിക്കേറ്റു. ലീനയെ പൊലീസ് തള്ളിയിട്ട് മർദിച്ചെന്നും ജെബി മേത്തർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Muraleedharan attack to MV Govindan in Mahila Congress Secretariat March
Next Story