Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ പിണറായി പതിക്കും’; വി.എസിന്‍റെ വാക്കുകൾ അനുകരിച്ച് കെ. മുരളീധരൻ

text_fields
bookmark_border
'പാവം സ്ത്രീയുടെ കണ്ണുനീർ കാണാൻ പോലും പിണറായിക്ക് കഴിയുന്നില്ല'
K Muraleedharan
cancel

മുക്കം (കോഴിക്കോട്): കെടാത്ത തീയും ചാകാത്ത പുഴുവുമുള്ള നരകത്തിൽ പിണറായി പതിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒരുപാട് സ്ത്രീകളുടെ കണ്ണുനീർ വീണ മണ്ണാണിതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. കെ.എം മാണിക്കെതിരെ മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാന്ദന്‍ പറഞ്ഞ വാക്കുകൾ അനുകരിച്ചാണ് പിണറായിക്കെതിരെ മുരളീധരൻ ആഞ്ഞടിച്ചത്.

സ്വന്തം പാർട്ടിക്കാരനായ നവീൻ ബാബുവിന് ആത്മഹത്യ ചെയ്യേണ്ടി വന്നു. നവീൻ ബാബുവിന്‍റെ വിധവ നീതിക്കായി പല വാതിലുകളും മുട്ടി. ഒരിടത്ത് നിന്നും ആ പാവം സ്ത്രീക്ക് നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

മാർക്സിസ്റ്റ് കുടുംബമായിട്ട് പോലും പിണറായി ഭരിക്കുന്ന കേരളത്തിൽ നീതി ലഭിച്ചില്ല. ദൈവത്തിന്‍റെ കോടതിയിൽ പിണറായിക്ക് ശിക്ഷ ലഭിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാവം സ്ത്രീയുടെ കണ്ണുനീർ കാണാൻ പോലും പിണറായിക്ക് കഴിയുന്നില്ല. സി.ബി.ഐ അന്വേഷണത്തിന് പോലും തയാറാവാതെ അപമാനിക്കുകയാണ്.

കേസിലെ പ്രതിയായ പി.പി ദിവ്യയെ സ്വീകരിക്കാൻ ജയിലിന് പുറത്തു നിന്നത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ ഭാര്യയാണ്. നവീന്‍റെ കുടുംബത്തിന്‍റെയും പി.പി ദിവ്യയുടെയും കൂടെ പാർട്ടിയുണ്ടെന്നാണ് ഗോവിന്ദനും ഭാര്യയും പറയുന്നത്.

ഈ നിലപാടിനോടുള്ള വൈരാഗ്യമാണ് പത്തനംതിട്ടയിലെ സി.പി.എം പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിനെ വിജയിപ്പക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ആ യാഥാർഥ്യം സി.പി.എമ്മുകാർ മനസിലാക്കണമെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K Muraleedharan attack to CPM Leadership
Next Story