Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 11:19 AM GMT Updated On
date_range 2 May 2021 11:19 AM GMTതെരഞ്ഞെടുപ്പിൽ അടിപതറി ലീഡറുടെ മക്കൾ
text_fieldsbookmark_border
കൊച്ചി: കേരള രാഷ്ട്രിയത്തിൽ ബി.ജെ.പിയെയും സി.പി.എമ്മിനെയും നേരിടാനിറങ്ങിയ ലീഡറിെൻറ മക്കൾക്ക് നേരിടേണ്ടി വന്നത് കനത്തപരാജയം.
നേമത്ത് ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെയും സി.പി.എമ്മിെൻറ വി.ശിവൻ കുട്ടിയെയും തോൽപ്പിക്കാനിറങ്ങിയ കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്കാണ് പോയത്.
കുമ്മനം രാജശേഖരനാണ് രണ്ടാമതെത്തിയത്.
തൃശൂരിലാണ് കരുണാകരെൻറ മകൾ പത്മജ വേണുഗോപാൽ മത്സരിക്കാനിറങ്ങിയത്.എൽ.ഡി.എഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രനും, എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുമായിരുന്നു എതിർസ്ഥാനാർഥികൾ. 1215 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ബാലചന്ദ്രൻ ജയിച്ചുകയറിയത്.
സുരേഷ് ഗോപി കടുത്ത വെല്ലുവിളി ഉയർത്തിയതോടെ പലപ്പോഴും മൂന്നാം സ്ഥാനത്തായിരുന്നു പത്മജ. എന്നാൽ അവസാന ഘട്ടത്തിൽ സുരേഷ്ഗോപി മൂന്നാംസ്ഥാനത്തേക്ക് പോയതോടെയാണ് പത്മജ രണ്ടിലെത്തിയത്.
Next Story